മകര സംക്രമസന്ധ്യയുടെ പുണ്യം നിറച്ചു ശബരിമലയില്‍ മകരവിളക്ക് തെളിഞ്ഞു.വൈകിട്ട് 6.47 ന് ദീപാരാധന നടത്തിയതിനുശേഷമാണ് പൊന്നമ്ബലമേട്ടില്‍ മൂന്നുവട്ടം ജ്യോതി തെളിഞ്ഞത്.കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് ഇന്ന് ശബരിമലയില്‍ ദൃശ്യമായത്.ഉച്ചത്തില്‍ സ്വാമിമന്ത്രം മുഴക്കി അവര്‍ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല.
ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്ബരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. ആഘോഷവരവായി വൈകിട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂര്‍വം ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു.