KeralaNEWS

112 തീരദേശ റോഡുകള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും  

ആലപ്പുഴ: പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായി 112 തീരദേശ റോഡുകള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പാണ് റോഡുകള്‍ നിർമ്മിച്ചത്. ആകെ 62.7 കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍ 44.40 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

 തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് തീരദേശ റോഡുകളുടെ നവീകരണ പദ്ധതി.പദ്ധതിയുടെ ഭാഗമായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 803 കോടി രൂപ അടങ്കല്‍ വരുന്ന 1,850 റോഡുകള്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കുകയും 1,205 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.അതിന്റെ തുടര്‍ച്ചയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ.

Back to top button
error: