NEWS

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ആലോചിച്ച് സർക്കാർ ,നിർദേശം പ്രതിപക്ഷത്തെ അറിയിച്ചു

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നു ആവശ്യപ്പെടാൻ ആലോചിച്ച് സർക്കാർ .നിർദേശം പ്രതിപക്ഷത്തെ അറിയിച്ചു .എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പും ആകാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട് .

നിയമസഭയ്ക്ക് ആറുമാസം മാത്രമേ ഇനി കാലാവധി ഉള്ളൂ .അങ്ങിനെയെങ്കിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നത് വരെ പുതിയ എംഎൽഎമാർക്ക് കിട്ടുന്ന കാലാവധി 5 മാസം ആയി ചുരുങ്ങും .കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ തീരുമാനം .

Signature-ad

രാഷ്ട്രീയ കക്ഷികൾ ഇക്കാര്യങ്ങൾ ഉന്നയിച്ച് ഒരുമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ടതുണ്ട് .ഇതിനായാണ് സർക്കാർ നിർദേശം പ്രതിപക്ഷത്തിന് മുമ്പിൽ വച്ചത് .

എന്നാൽ പ്രതിപക്ഷ കക്ഷികൾ തത്വത്തിൽ ഇതിനോട് യോജിക്കുന്നില്ല .അങ്ങിനെയെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കാം എന്ന നിലപാടിൽ ആണ് പ്രതിപക്ഷം .ഉപതെരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കുന്നതിനോട് താല്പര്യമില്ല എന്ന കാര്യം പ്രതിപക്ഷം സർക്കാരിനെ അറിയിക്കും എന്നാണ് റിപ്പോർട്ട്

Back to top button
error: