മഞ്ചേരി: മാഹിയില്‍ നിന്ന് കടത്തിയ 200 ലിറ്ററോളം അനധികൃത മദ്യവുമായി മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയും, സുഹൃത്തും എക്സൈസിന്റെ പിടിയിലായി.എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും ഇന്റലിജന്‍സ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ പാണ്ടിക്കാട് മദ്യ വില്‍പ്പന നടത്തിയിരുന്ന കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിതിന്‍ എന്നിവരെയാണ് എക്സൈസ് സംഘം ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു പിടിയിലായ ശരത് ലാല്‍.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു