തിരുവനന്തപുരം:മീനുകളിലും മറ്റും വീണ്ടും വിഷം കലർത്തൽ എന്ന് പരാതി.ഇതേത്തുടർന്ന് ഭക്ഷ്യസു രക്ഷാ വകുപ്പ് മിന്നൽ പരിശോധന ആരംഭിച്ചു. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ കരുതിയിരിക്കുക, മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നിങ്ങളുടെ പിന്നാലെയെത്തും.
ഒരിടവേളയ്ക്ക് ശേഷം ഭക്ഷ്യവസ്തുക്കളില്‍ അമിതമായി മായം കലര്‍ത്തുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
മീനില്‍ ഫോര്‍മാലിന്‍, അമോണിയ, ക്ലോറിന്‍ഡയോക്‌സൈഡ്, കോഴിയിറച്ചിയില്‍ ആന്റിബയോട്ടിക്, കറിപൗഡര്‍ - പഴങ്ങള്‍ എന്നിവയില്‍ കീടനാശനി, കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ തുടങ്ങിയ പരാതികള്‍ വ്യാപകമായതോടെയാണ് അത്യാവശ്യ പരിശോധനാ സജ്ജീകരണങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.