നടി ആക്രമിക്കപ്പെട്ട സംഭവത്തിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന മറ്റൊരു കുറ്റത്തിനും നടന് ദിലീപിനെതിരേ കേസ്.ജാമ്യമില്ല വകുപ്പ് പ്രകാരം ക്രൈം ബ്രാഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാര്‍ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും നടത്തിയത്.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിലുള്ള ചില ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ലോറിയിടിപ്പിച്ച് കൊല്ലാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഈ കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിരിക്കുന്ന എഫ് ഐ ആറില്‍ പറയുന്നത്.