NEWS

ഗോവയിലെ ഹോട്ടൽ മുറിയിൽ കൊല്ലം കുന്നത്തൂർ സ്വദേശി ജീവനൊടുക്കി

വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം വർഷങ്ങളായി ദുബായിൽ ജോലി ചെയ്ത് വരികയായിരുന്നു അഭിലാഷ്. രണ്ട് മാസം മുമ്പാണ് ഗോവയിൽ എത്തിയത്. വെള്ളിയാഴ്ചയാണ് ഗോവ പെർണേമിലെ ഹോട്ടൽ മുറിയിൽ ഇയാൾ ആത്മഹത്യ ചെയ്തത്

കൊല്ലം: കുന്നത്തൂർ സ്വദേശിയെ ഗോവയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ കിഴക്ക് ഇഞ്ചക്കാട്ട് പടിഞ്ഞാറ്റതിൽ പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെയും ഇന്ദിരാഭായിയുടെയും മകൻ അഭിലാഷ് (37) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരം.
ഗോവ പെർണേമിലുള്ള ഹോട്ടൽ മുറിയിൽ വെള്ളിയാഴ്ചയാണ് അഭിലാഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം വർഷങ്ങളായി ദുബായിൽ ജോലി ചെയ്ത് വരികയായിരുന്ന ഇയാൾ രണ്ട് മാസം മുമ്പാണ് ഗോവയിൽ എത്തിയതെന്നാണ് വിവരം.
ഗോവ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Back to top button
error: