ഇടുക്കി ശാന്തൻപാറയിലാണ് സംഭവം
ഇടുക്കി: ശാന്തൻപാറ പേത്തൊട്ടിയിൽ അഞ്ചുവയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ ഭുവന(28)യെ 14 ദിവസത്തേക്ക് ദേവികുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ്ചെയ്തു. ചൈൽഡ് ലൈന്റെ നിർദേശപ്രകാരം ഇന്നലെയാണ് ഭുവനയെ ശാന്തൻപാറ പൊലീസ് അറസ്റ്റുചെയ്തത്.
അഞ്ചുദിവസം മുമ്പാണ് സ്റ്റീൽ തവി ചൂടാക്കി ഭുവന കുഞ്ഞിന്റെ രണ്ട് കാൽവെള്ളയിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത്.തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ തമിഴ്നാട്ടിൽ കൊണ്ടുപോയി ചികിത്സ നൽകിയെങ്കിലും കുട്ടിക്ക് നടക്കാൻ പോലും ആകുമായിരുന്നില്ല.വിവരം അറിഞ്ഞ് സമീപവാസികളാണ് ചൈൽഡ്ലൈനിൽ അറിയിച്ചത്.
അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി അധികൃതർ അറിയിച്ചു.
അബിനേഷ് എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്.അയൽവീട്ടിൽ പോയി കുസൃതി കാണിച്ചതിനാണ് ശിക്ഷിച്ചതെന്ന്
അമ്മ ശാന്തൻപാറ പേത്തൊട്ടി സ്വദേശിനി ഭുവന പിന്നീട് പോലീസിനോട് പറഞ്ഞു.