ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ നാലുമലയാളികള്‍ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപം വാഗണറിന് പിന്നില്‍ ലോറി ഇടിച്ചായിരുന്നു അപകടം.ഇതോടൊപ് പം മറ്റു രണ്ടു വാഹനങ്ങളും അപകടത്തിൽപ്പെട്ടു.
മലയാളികളും വാഗണര്‍ യാത്രക്കാരുമായിരുന്ന നാലുപേരാണ് മരിച്ചത്.കോഴിക്കോട് സ്വദേശിയും ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ഫാദില്‍, കൊച്ചി സ്വദേശി ശില്പ കെ. എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുണ്ട് . മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.