KeralaNEWS

തളിപ്പറമ്പ് ചന്തയിൽ മീൻചുമന്ന് ഹരിശ്രീ അശോകൻ

ളിപ്പറമ്പ് ചന്തയിൽ മീൻ ചുമക്കുന്ന നടൻ ഹരിശ്രീ അശോകൻ നാട്ടുകാർക്കും മീൻ വാങ്ങാനെത്തിയവർക്കും കൗതുകമായി.കുറെ നാളായി അവസരങ്ങൾ ഇല്ലാത്തതും കൊറോണയും ലോക്ഡൗണുമൊക്കെ ചേർന്നും ഹരിശ്രീ അശോകനെ ഒരു ചുമട്ടുതൊഴിലാളിയാക്കി മാറ്റിയോ എന്നതായിരുന്നു നാട്ടുകാരുടെ കൗതുകത്തിന് പിന്നിൽ.പണ്ടുകാലത്ത് ജീവിക്കാൻ വേണ്ടി കേബിൾ കുഴി എടുക്കാൻ പോയ കാര്യമൊക്കെ താരം തന്നെ ഇതിനുമുൻപ് പലപ്രാവശ്യം പങ്ക് വച്ചിട്ടുമുണ്ട്.
എന്നാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതോടെ താരം തന്നെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.ഹരിശ്രീ അശോകൻ നായകനായെത്തുന്ന ‘അന്ത്രുമാൻ’ എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു തളിപ്പറമ്പിലേത്.ശിവകുമാർ കാങ്കോലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കുന്നത്.
മീൻചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്നത്. മീൻപെട്ടി ചുമക്കുന്നതും അത് കച്ചവടക്കാർക്ക് നൽകുന്നതും കൂലി വാങ്ങുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: