പുതിയ രണ്ടു നില കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് അനുമതിയായിട്ടുള്ളത്.പഴയ കെട്ടിടം ഫെബ്രുവരിയില്‍ പൊളിച്ചുനീക്കാനാണ് തീരുമാനം.പുതിയ ബസ് ടെര്‍മിനലിൽ 35500 ചതുരശ്രയടി ഡ്രൈവിംഗ് യാര്‍ഡും 18000 ചതുരശ്രഅടി കെട്ടിടസമുച്ചയം കഫ്റ്റീരിയ- ശീതീകരിച്ച വിശ്രമമുറി- ക്ലോക്ക് റൂം- ടേക്ക് ബ്രേക്ക് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കും.
നിര്‍മ്മാണം 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിക്കുന്നുണ്ട്.എംഎല്‍എ ഫണ്ടില്‍ നിന്നുള്ള അഞ്ചുകോടി 15 ലക്ഷം രൂപ ചെലവഴിയാണ് നിര്‍മ്മാണം നടത്തുന്നത്.കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എച്ച്എല്‍എ ലൈഫ് കെയര്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. ഇതിന് എത്രയും പെട്ടെന്ന് തന്നെ സാങ്കേതികാനുമതി ലഭ്യമാക്കണമെന്ന് കെഎസ്ആര്‍ടിസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.