NEWS

പി.ടി തോമസിന് ഒരു കോടിയോളം കടം, കടത്തെച്ചൊല്ലി കോൺസിൽ അടി

ഇടുക്കി സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ സ്വകാര്യ ആശുപത്രിയില്‍ ജാമ്യം നിന്ന14 ലക്ഷം, കൂടാതെ ഭവന വായ്പ, വാഹന വായ്പ, വ്യക്തി​ഗത വായ്പ എന്നിങ്ങനെ ഒരു കോടി രൂപയ്ക്കടുത്ത് കടബാധ്യതയുണ്ടത്രേ പി.ടി തോമസിന്. ഇത്പാർട്ടി ഏറ്റെടുക്കണമെന്ന് ഡൊമിനിക്ക് പ്രെസൻ്റേഷനും അതിനെ എതിർത്ത് മുൻമന്ത്രി കെ ബാബു എം.എൽ.എയും

കൊച്ചി: രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.എൽ.എമാരുമൊക്കെ കോടികൾ സമ്പാദിക്കുമ്പോൾ അന്തരിച്ച ഒരു കോൺസ് നേതാവിനു കോടിയുടെ കടബാധ്യത.
ഈയിടെ അന്തരിച്ച കോണ്‍​ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിനാണ് ഒരു കോടിക്കടുത്ത് കടബാധ്യത. 75 ലക്ഷത്തിനും ഒരു കോടിക്കും അടുത്താണ് പി.ടിയുടെ കടബാധ്യത.
പല തവണ എം.എൽ.എയും എം.പിയുമൊക്കെയായിരുന്നെങ്കിലും പി.ടി തോമസ് വ്യക്തിപരമായി ഒന്നും സമ്പാദിച്ചിരുന്നില്ല.
പി.ടിയുടെ കടബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവും യു.ഡി.എഫ് ജില്ലാ ചെയര്‍മാനമായ ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു.

Signature-ad

“പി.ടിയുടെ സാമ്പത്തിക ബാധ്യതകള്‍ പാര്‍ട്ടി ഏറ്റെടുക്കണം. അദ്ദേഹത്തിന്റെ കുടുംബത്തോടു ചെയ്യാവുന്ന ഏറ്റവും വലിയ സഹായം അതാണ്. ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും പാര്‍ട്ടി ഏറ്റെടുക്കണം…”
ഡൊമിനിക് പ്രസന്റേഷന്‍ വ്യക്തമാക്കി.

ഡൊമിനിക് പ്രസന്റേഷൻ്റെ ആവശ്യത്തിനെതിരെ കെ. ബാബു രംഗത്തെത്തി. പി.ടി തോമസിന്റെ സാമ്പത്തിക ബാധ്യത കുടുംബം പരിഹരിക്കുമെന്നും അതില്‍ പാര്‍ട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നും കെ. ബാബു പറഞ്ഞു. പി.ടി തോമസിന്റെ കുടുംബത്തെ വേദനിപ്പിക്കുന്ന നടപടിയുണ്ടാകരുതെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പി.ടി തോമസ് അറിയിച്ചിരുന്നു. ഭവന വായ്പ, വാഹന വായ്പ, വ്യക്തി​ഗത വായ്പ ഇനങ്ങളിലാണ് ഇത്.
കൂടാതെ ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നു വിട്ടുകിട്ടാന്‍ 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന ഇനത്തിലും ബാധ്യതയുണ്ട്. എം.എല്‍.എ ഓഫിസിന്റെ വാടക ഇനത്തില്‍ 18 ലക്ഷത്തിന്റെ ബാധ്യതയുണ്ടത്രേ.

Back to top button
error: