ഇന്ത്യയിൽ മതമില്ലാത്ത ഒരു സ്ഥലമുണ്ട്.കേൾക്കുമ്പോൾ ഞെട്ടൽ ഉണ്ടാകാം.പക്ഷേ ശരിയാണ് അങ്ങനെയൊരു സ്ഥലം ഇന്ത്യയിലുണ്ട്.തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു ആഗോള ഗ്രാമമാണ് ‘ഓറോവിൽ’. നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ ഒത്തൊരുമിച്ച് കഴിയുന്നു. ജാതി, മത, വർണ്ണ ഭേദമില്ലാത്ത ഇടമാണ് ഓറോവിൽ.
പോണ്ടിച്ചേരിയിൽനിന്ന് കേവലം 12 കിലോമീറ്റർ വടക്കാണ് ഓറോവില്ലിന്റെ സ്ഥാനം. പ്രഭാതത്തിന്റെ നഗരം എന്നാണ് ഓറോവിൽ അറിയപ്പെടുന്നത്. വില്ലുപുരത്തിനു സമീപം, സ്ഥിതി ചെയ്യുന്ന ഓറോവിൽ ഒരു ആഗോള ഗ്രാമം കൂടിയാണ്.ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഇവിടെ വിവിധ രാജ്യത്തിൽ നിന്നുള്ള ആളുകൾ ഒരേ മനസ്സോടെ കഴിയുന്നു.
അരബിന്ദോയുടെ ശിഷ്യയായ മിറ അൽഫോൻസ എന്ന ഫ്രഞ്ച് വനിത 1968ൽ ആണ് ഒറോവിൽ എന്ന ഈ വിശ്വമാനവിക ഗ്രാമം സ്ഥാപിച്ചത്. അമ്മ എന്നാണ് മിറ അൽഫോൻസ അറിയപ്പെട്ടിരുന്നത്. ആത്മീയതയിലൂടെ മാനവിക ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഒറോവിൽ സ്ഥാപിക്കുന്നതിന് പിന്നിൽ അമ്മയ്ക്ക് ഉണ്ടായിരുന്നത്.
2000 ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. അൻപതിന് അടുത്തുള്ള രാജ്യങ്ങളിൽ നിന്നാണ് 120 സെറ്റിൽമെന്റുകളിലായി 2100 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.