KeralaNEWS

കൊളസ്ട്രോൾ നില കുറയ്ക്കാൻ കാന്താരി അച്ചാർ, സിറപ്പ്, ഉപ്പിലിട്ടത്..

റെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്.ഇതിലടങ്ങിയിരിക്കുന്ന ക്യാപസിസി ദഹനപ്രക്രിയ സുഗമമാക്കുന്നു. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാനും കാന്താരി മുളകിന് സാധിക്കും. ജീവകങ്ങൾ ആയ എ,സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് കാന്താരിമുളക്. ഇതു മാത്രമല്ല കാൽസ്യം, അയൺ, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്പുഷ്ടം ആണിത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി മുളകിന് സാധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരിയുടെ ഉപയോഗം നല്ലതാണ്.

ഒരു കിലോ കാന്താരിക്ക് കഴിഞ്ഞ സീസണിൽ 250 മുതൽ 500 രൂപ വരെയായിരുന്നു വില.കാന്താരി പച്ചയായി അധകകാലം സൂക്ഷിച്ചു വയ്ക്കാനാവില്ല.അതേസമയം അച്ചാറിട്ടാൽ ദീർഘകാലം ഉപയോഗിക്കുകയും ചെയ്യാം.കാന്താരി മുളക് കൊളസ്ട്രോൾ നില കുറയ്ക്കാൻ പ്രയോജനപ്പെടുന്നതിനാൽ ഇത് ഉപയോഗിച്ച് ധാരാളം ഫുഡ് സപ്ലിമെന്റുകൾ നമുക്ക് ഉണ്ടാക്കാം. വിപണിയിൽ എല്ലാകാലത്തും ഡിമാൻഡുള്ള കാന്താരി അച്ചാർ,  ഉപ്പിലിട്ട കാന്താരി, കാന്താരി സിറപ്പ് തുടങ്ങിയവ അതിൽ പ്രധാനമാണ്.

*കാന്താരി അച്ചാർ

  1. കാന്താരി- 200 ഗ്രാം
  2. നല്ലെണ്ണ- നാല് ടീസ്പൂൺ
  3. വിനാഗിരി- നാല് ടീസ്പൂൺ
  4. ഇഞ്ചി ചതച്ചത്- രണ്ട് ടീസ്പൂൺ
  5. വെളുത്തുള്ളി- രണ്ട് ടീസ്പൂൺ
  6. കറിവേപ്പില- രണ്ട് തണ്ട്
  7. കായം- ഒരു നുള്ള്
  8. ഉപ്പ്/വെള്ളം- ആവശ്യത്തിന്
കഴുകിയെടുത്ത കാന്താരി ഉപ്പും അൽപം വെള്ളവും ചേർത്ത് മൂന്ന് മിനിട്ട് ചെറുതീയിൽ ചൂടാക്കി മാറ്റിവയ്ക്കുക. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഇഞ്ചി, വെളുത്തുള്ള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി എടുക്കാം. അതിൽ കാന്താരിയും കായവും ചേർത്തിളക്കി അൽപസമയം കൂടി ചൂടാക്കുക. ഇനി തണുത്തതിന് ശേഷം വിനാഗിരി ചേർത്ത് ഇളക്കാം.ശേഷം വായു കടക്കാത്ത പാത്രത്തിലടച്ച് സൂക്ഷിക്കാം.
*കാന്താരി സിറപ്പ്
 
മുളക് നല്ലപോലെ വൃത്തിയാക്കി അതിന്റെ ഞെടുപ്പ് പോകാതെ കഴുകി ഏകദേശം 3 മിനിറ്റ് ആവിയിൽ വേവിക്കുക. ഇതിന്റെ ഈർപ്പം മാറ്റുക. ജലാംശം തീരെയില്ലാത്ത ഗ്യാസ് ബോട്ടിലുകളിൽ പകുതി ഭാഗത്തോളം കാന്താരിമുളക് നിറയ്ക്കുക. തുടർന്ന് കാന്താരി മുങ്ങത്തക്കവിധം തേൻ നിറയ്ക്കുക. ഇത് നന്നായി അടച്ച് സൂക്ഷിക്കുക. ഏകദേശം രണ്ടാഴ്ചയ്ക്കുശേഷം ഇത് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. കൊളസ്ട്രോൾ നിയന്ത്രണത്തിന് ഇതാണ് ഏറ്റവും മികച്ചത്. അതുകൊണ്ടുതന്നെ വിപണിയിൽ ആവശ്യക്കാരും ഏറെ.
 
 
*ഉപ്പിലിട്ട കാന്താരി
കാന്താരി കഴുകി നല്ലപോലെ
വൃത്തിയാക്കി തുണിയിൽ കിഴി കെട്ടി തിളച്ചവെള്ളത്തിൽ ഏകദേശം മൂന്ന് മിനിറ്റ് മുക്കിവയ്ക്കുക. ഉടനെതന്നെ തണുത്ത വെള്ളത്തിൽ മുക്കി തണുപ്പിക്കുക. ഒരു കിലോയ്ക്ക് 750 മില്ലി വെള്ളം തിളപ്പിച്ച് 250 മില്ലി വിനാഗിരിയും 80 ഗ്രാം ഉപ്പ് ചേർത്ത് സംരക്ഷക ലായനി തയ്യാറാക്കുക. ചൂടു വെള്ളത്തിൽ മുക്കിയെടുത്ത കാന്താരി ഗ്ലാസ് ബോട്ടിൽ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറുകളിൽ പകുതിയോളം നിറച്ച ശേഷം അതിലേയ്ക്ക് ലായനി പകരുക. ഇതിന് സൂക്ഷിപ്പ് ഗുണം കൂട്ടാൻ ഒരു ലിറ്റർ ലായനിയിൽ 250 മില്ലിഗ്രാം പൊട്ടാസ്യം മെറ്റ ബൈ സൾഫേറ്റ് സംരക്ഷക വസ്തുവായി ചേർക്കാവുന്നതാണ്. വെള്ളത്തിൽ മുക്കി പരുവപ്പെടുത്തിയ ശേഷം മുളക് ഡ്രൈയറിൽ വച്ച് ഉണക്കി ദീർഘകാലം പച്ച കാന്താരി പോലെ തന്നെ ഉപയോഗിക്കാം

Back to top button
error: