KeralaNEWS

കെ​പി​സി​സി രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി യോ​ഗം ഇ​ന്ന്

കെ​പി​സി​സി രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി യോ​ഗം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 10.30 ന് ​കെ​പി​സി​സി ഓ​ഫീ​സി​ലാണ് യോ​ഗം. താ​ഴേ ത​ട്ടി​ലു​ള്ള പു​നഃ​സം​ഘ​ട​ന ഉ​ൾ​പ്പെ​ടെ​ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി​യു​ടെ അം​ഗീ​കാ​രം നേ​ടി​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തി​നി​ടെ സ​ർ​ക്കാ​ർ -ഗ​വ​ർ​ണ​ർ വി​വാ​ദ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​നെ​ക്കു​റി​ച്ചും ച​ർ​ച്ച​യു​ണ്ടാ​വും.

നി​ല​വി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം രാ​ഷ്‌​ട്രീ​യ കാ​ര്യ​സ​മി​തി​യി​ൽ ച​ർ​ച്ച​ചെ​യ്ത് കൈ​ക്കൊ​ള്ളും.

Back to top button
error: