IndiaNEWS

പൊതു പരിപാടിക്കിടയിൽ നേർക്കുനേർ ഏറ്റുമുട്ടി കർണാടകയിലെ കോൺഗ്രസ്‌ എംപിയും ബിജെപി മന്ത്രിയും

ബംഗളൂരു: സർക്കാർ പൊതു പരിപാടിക്കിടയിൽ നേർക്കുനേർ ഏറ്റുമുട്ടി കർണാടകയിലെ കോൺഗ്രസ്‌ എംപിയും ബിജെപി മന്ത്രിയും. ബെംഗളൂരു റൂറൽ മണ്ഡലത്തിലെ എംപിയും കോൺഗ്രസ് നേതാവുമായ ഡി.കെ. സുരേഷും കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.എൻ. അശ്വത് നാരായണയും തമ്മിലാണു രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലായിരുന്നു വാക്കുതർക്കവും കയ്യേറ്റശ്രമവും.
 രാമനഗര ജില്ലയിൽ നടന്ന പരിപാടിയിൽ സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ചു പ്രസംഗിച്ച അശ്വത് നാരായണ, നാട്ടിൽ വികസനം കൊണ്ടു വന്നത് ബിജെപി സർക്കാർ ആണെന്നു പറഞ്ഞതോടെയാണ് വേദിയിൽ ഉണ്ടായിരുന്ന ഡി.കെ. സുരേഷ് എംപി മന്ത്രിക്ക് നേരെ പാഞ്ഞടുത്തത്.
തുഈ ഇരുവരും തമ്മിൽ മൈക്ക് പോയിന്റിൽ നിന്നു കൊണ്ടു വാക്കു തർക്കമായി. ഡി.കെ. സുരേഷിന്റെ അനുയായികളും അശ്വത് നാരായണയ്ക്കെതിരെ തിരിഞ്ഞു. ഇതോടെ പരിപാടി അലങ്കോലമാകുകയായിരുന്നു. അശ്വത് നാരായണയ്ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കോൺഗ്രസ്‌ പ്രവർത്തകർ പരിപാടിയുടെ മുഴുവൻ പോസ്റ്ററുകളും പിന്നീട് വലിച്ചു കീറി.

Back to top button
error: