KeralaNEWS

‘ഇല്ലത്തു നിന്ന്‌ ഇറങ്ങുകയും ചെയ്തു, അമ്മാത്ത് ഒട്ട്‌ എത്തിയതുമില്ല’ 

തമിഴ്നാട്ടിൽ നിന്ന് കൂറ്റൻ യന്ത്ര ഭാഗവുമായി തിരുവനന്തപുരം ഐ എസ് ആർ ഒ യിലേക്ക് വന്ന വാഹനം യാത്ര തിരിച്ചിട്ട് 44 ദിവസങ്ങൾ
25 ടൺ ഭാരം വരുന്ന കൂറ്റൻ യന്ത്ര ഭാഗം തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ട് 44 ദിവസം പിന്നിടുന്നു.

ഏറെ പ്രതിസന്ധികൾ മറികടന്ന് ഇന്നലെ ഈ വാഹനം അടൂരിലെത്തി എംസി റോഡിൽ പ്രവേശിച്ചു.

 തമിഴ്നാട്ടിൽ നിന്ന് കൂറ്റൻ യന്ത്ര ഭാഗവുമായി തിരുവനന്തപുരം ഐ എസ് ആർ ഒ യിലേക്ക് യാത്ര തിരിച്ച വാഹനമാണ് 44 ദിവസങ്ങൾ പിന്നിട്ട് ഇന്നലെ അടൂരിലെത്തിയത്. ഉപഗ്രഹ വിക്ഷേപണത്തിനുപയോഗിക്കുന്ന യന്ത്ര ഭാഗമാണ് (ഹീറ്റ് ഷീൽഡ്) ലോറിയിൽ കൊണ്ടു പോകുന്നത് 25 ടൺ ഭാരം വരുന്ന കൂറ്റൻ യന്ത്ര ഭാഗം തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് യാത്ര തിരിച്ചിട്ട് 44 ദിവസം പിന്നിടുന്നു. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് യാത്ര.
യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നതിന് പൊലീസ് അകമ്പടിയുമുണ്ട്. ഇനി 5 ദിവസംകൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരാനാണ് ലക്ഷ്യം.കോയമ്പത്തൂർ വഴി കേരളത്തിൽ പ്രവേശിച്ച വാഹനം ദേശീയപാത വഴി കൊല്ലം വരെ എത്തിയെങ്കിലും ചവറ പാലം തടസ്സമായി.പിന്നീട്  ചവറ–ശാസ്താംകോട്ട റോഡിലൂടെ തിരിച്ചു വിട്ട വാഹനം ഒരാഴ്ച കൊണ്ടാണ് ഇന്നലെ ഒരു വിധത്തിൽ അടൂരിലെത്തി എംസി റോഡിൽ പ്രവേശിച്ചത്.ഇനി കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തിച്ചേരാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ.

Back to top button
error: