തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചു. ഒമിക്രോണും പുതുവത്സരാഘോഷവും കണക്കിലെടുത്തായിരുന്നു നാല് ദിവസത്തേക്ക് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
ഈ നിയന്ത്രണം തൽക്കാലത്തേക്ക് തുടരേണ്ടതില്ല എന്നാണ് തീരുമാനം.ഈ ആഴ്ച ചേരുന്ന അവലോകനയോഗത്തിൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കും.