കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം കൊച്ചിയില്‍ എത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനു നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഉപരാഷ്ട്രപതിക്കൊപ്പം ഭാര്യ ഉഷ, കുടുംബാംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ രാവിലെ 10.45-ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തിയ ഉപ രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ജില്ലയുടെ ചുമതലയുള്ള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, ടി.ജെ വിനോദ് എംഎല്‍എ, എഡിജിപി വിജയ് സാഖറെ, റിയര്‍ അഡ്മിറല്‍ ആന്റണി ജോര്‍ജ്, സിറ്റി പോലീസ് കമ്മീഷണര്‍ സി. നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി.സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്. നാവികസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഉപരാഷ്ട്രപതി സ്വീകരിച്ചു.
ഇന്നും നാളെയും (ജനുവരി 2, 3) കൊച്ചിയിലും കോട്ടയത്തും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം 4-ന് (ചൊവ്വ) രാവിലെ കൊച്ചി വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും മടങ്ങും.