
ബെവ്കോ ഔട്ട്ലറ്റില് നിന്നും വാങ്ങിയ മൂന്നു കുപ്പി മദ്യത്തിന്റെ ബില്ല് വാങ്ങാന്‍ മറന്നത് സ്റ്റീവിന്റെ തെറ്റ്.ഒരുപക്ഷെ അവരുടെ നാട്ടിൽ ആ പതിവ് ഉണ്ടാകില്ല എന്നാല്‍ ആ കുപ്പികളില്‍ ബെവ്കോയുടെ സ്റ്റിക്കര്‍ പതിച്ചിരുന്നത് കാണാന്‍ ശ്രമിക്കാത്ത പോലീസിന് സ്റ്റീവ് കള്ളച്ചാരായമല്ല കുപ്പിയില്‍ കൊണ്ടുവന്നത് എന്ന് വിശ്വസിക്കാനുള്ള സാമാന്യ ബോധമെങ്കിലും ഉണ്ടാകണമായിരുന്നു.സ്വദേശീയ ബെവ്കോ കസ്റ്റമര്‍മാര്‍ക്ക് ഈ വകുപ്പില്‍ പെറ്റി നല്കുന്ന പതിവ് കോവളം പോലീസ് വിദേശിയോട് കാണിക്കാത്തനിനുള്ള നന്ദി തല്‍സമയം സംഭവം ഷൂട്ട് ചെയ്ത പ്രദേശവാസികളായ ചെറുപ്പക്കാരെ സ്റ്റീവ് അറിയിക്കണം.
വഴിയില്‍ തടഞ്ഞു നിര്‍ത്തി താന്‍ പറഞ്ഞത് വിശ്വസിക്കാത്ത പോലീസിന്റെ അപരിഷ്കൃത മനോഭാവം സ്റ്റീവിനെ വേദനിപ്പിച്ചിരിക്കും.അത് അയാളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചിരിക്കണം.അയാളു ടെ നാട്ടിലെ പോലീസ് ഇങ്ങനെയല്ല.സ്വാഭാവികമായും അയാളെന്നല്ല ആരായാലും ഇത്തരമൊരു അവസരത്തിൽ പ്രകോപിതനാവും.എന്നാല്‍ അയാൾ സൗമ്യനായി തന്റെ രീതിയില്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു- കുപ്പികള്‍ ഒാരോന്നായി പൊട്ടിച്ച് റോഡിന്റെ വശത്ത് ഒഴിച്ചുകളഞ്ഞുകൊണ്ട്.എന്നിട്ടോ. .? പ്ളാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയാതെ തന്റെ ബാഗില്‍ വച്ചു.അത് പൊതുസ്ഥലത്ത് വലിച്ചെറിയേണ്ടതല്ലെന്ന് സ്റ്റീവിനറിയാം.സ്റ്റീവിന്റെ സ്ഥാനത്ത് ഒരു സ്വദേശിയെ സങ്കല്പ്പിച്ചു നോക്കൂ.അയാള്‍ അട്ടഹാസത്തോടും തെറിയഭിഷേകത്തോടും കൂടി മദ്യക്കുപ്പികള്‍ നടുറോഡില്‍ വലിച്ചെറിഞ്ഞെന്നിരിക്കാം.തുടര്‍ന്ന് പോലീസും അയാളും തമ്മില്‍ വാഗ്വാദവും കയ്യേറ്റവും കേസും വിവാദവും പുക്കാറും.
സ്റ്റീവ് ഒരുപടി കൂടി ഉയരുന്ന കാഴ്ചയാണ് സംഭവത്തിന്റെ ക്ളെെമാക്സ്.അദ്ദേഹം ബെവ്കോ ഒൗട്ട്ലറ്റിലേക്ക് തിരികെ പോയി ബില്ല് വാങ്ങി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.ഇവിടെ മനസ്സിലാക്കേണ്ട കാര്യം സ്റ്റീവ് അയാളുടെ ദേശത്തിന്റെ അംബാസഡറാണ്.തനിക്കൊപ്പം അയാള്‍ ഉയര്‍ത്തിപ്പിടിച്ചത് അയാളുടെ രാജ്യത്തിന്റെ സംസ്ക്കാരവും പാരമ്പര്യങ്ങളുമാണ്.നമ്മളായിരു ന്നെങ്കിലോ….?!!






