
നവംബറിൽ ഉണ്ടായ വെളളപ്പൊക്കത്തിന്റെ നഷ്ടങ്ങളിൽ നിന്നു കരകയറി വരുന്നതിനിടയിൽ ചെന്നൈയെ മുക്കി വീണ്ടും മഴ.വെള്ളക്കെട്ടിൽ ഗതാഗതം താറുമാറായതോടെ പലരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തന്നെ രാത്രി കഴിച്ചു കൂട്ടി.നേരിയ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം തെറ്റിച്ചാണ് മഴ തകർത്തു പെയ്തത്.
നവംബറിൽ ഒന്നിലേറെ പ്രാവശ്യമുണ്ടായ വെളളപ്പൊക്കത്തിന്റെ നഷ്ടങ്ങളിൽ നിന്നു കരകയറിവരുന്നതിനിടെയാണ് ചെന്നൈയ്ക്ക് ആഘാതമായി വീണ്ടും മഴയെത്തിയത്.ഡിസംബർ 30ന് ഉച്ചയ്ക്ക് ആരംഭിച്ച് അർധരാത്രി വരെ നിർത്താതെ പെയ്ത അപ്രതീക്ഷിത മഴയാണ് ചെന്നൈയെ വീണ്ടും ദുരിതത്തിലാക്കിയത്. ഇടിമിന്നലോടു കൂടി പെയ്ത കനത്ത മഴയിൽ നഗരജീവിതം മൊത്തത്തിൽ തന്നെ സ്തംഭിച്ചു. മിക്ക ഭാഗങ്ങളും വെളളക്കെട്ടായി. 3 പേർ ഷോക്കേറ്റു മരിച്ചു. ഷോപ്പിങ് മാളിന്റെ സീലിങ് അടർന്നുവീണ് താഴേക്കു പതിച്ചെങ്കിലും ആളപായമുണ്ടാകാത്തത് ഇതിനിടയിലും ആശ്വാസമായി.






