31/12/2021 വെള്ളിയാഴ്ച
ഐഎസ്ആർഒയിലേക്ക് റോക്കറ്റിന്റെ ഭാഗവുമായി പോകുന്ന വാഹനം ചവറ പാലം വഴി പോകുന്നത് ബുദ്ധിമുട്ടായതിനാൽ ചവറ ടൈറ്റാനിയം, ശാസ്താംകോട്ട, കടമ്പനാട്, അടൂർ വഴി എംസി റോഡിൽ കയറി കൊട്ടാരക്കര വഴിയാകും തിരുവനന്തപുരത്തേക്ക് പോകുന്നത്.ഇതേത്തുടർന്ന് ഈ ഭാഗങ്ങളിൽ പലയിടത്തും ഗതാഗത നിയന്ത്രണത്തിന് സാധ്യതയുണ്ട്.അതേപോലെ വൈദ്യുതി, കേബിൾ എന്നിവയും മുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു