ഇടുക്കി: എസ് രാജേന്ദ്രനെ പുറത്താക്കാന്‍ സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചതിന് പിന്നാലെ ദേവികുളം മുന്‍ എം എല്‍ എയെ പരിഹസിച്ച് മുന്‍ മന്ത്രി എം എം മണി വീണ്ടും.
‘രാജേന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയലല്ല പാര്‍ട്ടിക്കാരുടെ പണിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി തന്നെ മറുപടി നല്‍കുമെന്നും മണി പറഞ്ഞു, രാജേന്ദ്രന്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അവസാനം പാര്‍ട്ടി മറുപടി പറഞ്ഞോളും. രാജേന്ദ്രന്റെ പുതിയ സിദ്ധാന്തം കാള്‍ മാര്‍ക്സിന്റെ സംഭാവന പോലെയല്ലേ. ചുമ്മാ ഞാന്‍ വല്ലതും പറഞ്ഞുപിടിപ്പിക്കും. അയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതിനെല്ലാം പ്രതികരിക്കലാണോ ഞങ്ങളുടെ പണി. സമയമാകുമ്ബോള്‍ പ്രതികരിക്കും,’ എം എം മണി പറഞ്ഞു.
കുറെ നാളായി പടലപ്പിണക്കത്തിലായിരുന്നെങ്കി ലും പാർട്ടി കമ്മിറ്റികളിൽ രാജേന്ദ്രൻ തുടർച്ചയായി പങ്കെടുക്കാതായതോടെ മണയാശാൻ രാജേന്ദ്രനെതിരെ ആഞ്ഞടിക്കുകയായിരുന്നു.ഇതോടെപാ ർട്ടിയും രാജേന്ദ്രനെതിരെ തിരിഞ്ഞു.ഇപ്പോൾ അത് പുറത്താക്കൽ നടപടിയിൽ വരെ എത്തിനിൽക്കുന്നു.
അതേസമയം തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി പി എമ്മിന് അധികാരമുണ്ടെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ലെന്ന ആരോപണം ശരിയല്ലെന്നും എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. മറ്റൊരു പാര്‍ട്ടിയിലേയ്ക്ക് പോകുന്നത് ഇപ്പോള്‍ ചിന്താഗതിയില്‍ ഉള്ള കാര്യമല്ല സിപിഐയുടെ വോട്ട് കൂടെ ലഭിച്ചതിനാലാണ് താന്‍ ജയിച്ചതെന്നും രാജേന്ദ്രന്‍ സൂചിപ്പിച്ചു.