KeralaLead NewsNEWS

വർഷാവസാനം സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു; പവന് 35,920 രൂപ

സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ഇടിഞ്ഞു ഗ്രാമിന് 4,490 രൂപയിലും പവന് 35,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 4,515 രൂപയിലും പവന് 36,120 രൂപയിലുമാണ് ബുധന്‍ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഡിസംബര്‍ 17 മുതല്‍ 20 വരെ രേഖപ്പെടുത്തിയ 36,560 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്.

Signature-ad

രാജ്യാന്തര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,803.03 ഡോളര്‍ എന്ന നിലയിലും യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഇടിഞ്ഞ് 1,804.30 ഡോളര്‍ എന്ന നിലയിലുമാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വീണ്ടും ബോണ്ട് മുന്നേറ്റം തിരുത്തല്‍ നല്‍കി.

Back to top button
error: