IndiaNEWS

ബഹുസ്വരതയുടെ രാജ്യത്തിന്റെ കടയ്ക്കൽ പതിക്കുന്ന കത്തികൾ

ഗോവധ നിരോധനത്തിനു ശേഷം
മതപരിവർത്തന നിരോധന നിയമം..!
കേൾക്കാൻ സൂപ്പർ..
നിർബന്ധം കൊണ്ടോ ,
പാരിതോഷികം വഴിയോ , മതപരിവർത്തനം നടന്നാൽ തടയാനുള്ള ബിൽ..
എല്ലാവരും സന്തോഷത്തോടെ
അംഗീകരിച്ചതായി കാണുന്നു..
ആമസോൺ മഴക്കാടുകളിൽ തീയണയ്ക്കാൻ പോയ പുരോഗമന പ്രസ്ഥാനക്കാർ മതത്തിന് തന്നെ എതിരാണ്
പിന്നെന്ത് പരിവർത്തനം.
പിന്നെന്ത് നിരോധനം..
നമുക്ക് ഗോവധ നിരോധന കാലത്തേയ്ക്ക്
പോകാം..
എന്തായിരുന്നു സംഭവം..
പശു പാൽ തരുന്നു,ചാണകവും തരുന്നു..
ഏത് വേണമെങ്കിലും നിങ്ങൾക്ക് ഭക്ഷണം ആക്കാം.. മൂത്രമുൾപ്പെടെ..
അതിനാൽ പശു മാതാവാണ്..
പശു സംരക്ഷിക്കണം…
എങ്ങന്ണ്ട്..
കൊള്ളാം..
ഇന്ത്യയിൽ പശുവുമായി ബന്ധപ്പെട്ട്
രണ്ടു കൂട്ടം മനുഷ്യരുണ്ട് ,
ഒന്നും രണ്ടും പശുവിനെ വളർത്തി ഉപജീവനം നടത്തുന്നവർ മുതൽ
പശു ഫാമുകൾ നടത്തുന്നവർ വരെ…
ഒരു കൂട്ടർ…..
രണ്ടാമത്തെ ആളുകൾ
പശുമാംസം കയറ്റുമതി ചെയ്യുന്നവർ..
ഇനി നിയമം ആരെയൊക്കെ ബാധിച്ചു എന്ന് നോക്കുക…
പശു നിയമം
അസംഖ്യം പശുപാലകരായ മനുഷ്യരെ
കാലപുരിക്കയച്ചു…
പശുക്കൾ വാഹനങ്ങളിൽ നിന്നും പിടിച്ചെടുക്കപ്പെട്ടു..
ഗോശാലകളെന്നപേരിൽ രാജ്യത്ത് തയ്യാറാക്കിയ സ്ഥലങ്ങളിൽ അടയ്ക്കപ്പെട്ടു..
ഫാമുകൾ ആക്രമിക്കപ്പെട്ടു..
മുസ്ലിം പിന്നോക്ക മനുഷ്യർ പശുമാംസം
വീട്ടിൽ സൂക്ഷിച്ച പേരിൽ കൊല്ലപ്പെട്ടു..
സാധാരണ മനുഷ്യർക്ക്
വിപണി നഷ്ടപ്പെട്ടു..
ജീവിത മാർഗം വഴിമുട്ടി…
മറുവശത്ത്
മാംസക്കച്ചവടം ഇരട്ടിയിലധികമായി..
കയറ്റുമതിക്കാർക്ക് യഥേഷ്ടം കന്നുകാലികൾ ലഭ്യമായി..
വിരലിലെണ്ണാവുന്ന ആളുകളുടെ സമ്പത്ത് ഇരട്ടിയായി…
ഗോമാതാ സംരക്ഷണ നിയമം
എങ്ങനെ സാധിക്കുന്നു എന്ന് മനസ്സിലായല്ലോ…
മതപരിവർത്തന നിരോധന നിയമം
നിവർന്നു നിന്നാൽ തലകൊയ്യാൻ പാകത്തിലൊരു ആയുധമാണ്..
ഒരടിസ്ഥാനവുമില്ലാത്ത
ഒരു പരാതിക്കടലാസ് ഏതൊരുവന്റേയും
ജീവിതം തീരുമാനിക്കും..
ആർക്കെതിരെയും ഒരു പരാതി..
ക്രിസ്ത്യൻ , മുസ്ലിം , ന്യൂനപക്ഷ മനുഷ്യർക്കെതിരെ യഥേഷ്ടം ഉപയോഗിക്കപ്പെടും..
സംഘപരിവാരത്തിന് കീഴടങ്ങാതെ
ഒരിഞ്ച് മുന്നോട്ട് പോകാനാവാതെ വരും..
മുട്ടിലിഴഞ്ഞവർക്ക് അതൊരു ശീലമാകുമ്പോൾ
നിവർന്നു നിൽക്കുന്നവർക്ക് മാത്രമാണ് പ്രശ്നം…
നിങ്ങളുടെ നിൽപ് എങ്ങനെ വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം..
ഇതാണ് ഇന്നത്തെ ഇന്ത്യ !!

Back to top button
error: