ശലോമോന്റെ സോംങ് ഓഫ് സോംങ്സിൽ പറയുന്നതുപോലെ, നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം..അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.
സോളമൻ: അതിന്റെ അടുത്ത ലൈൻ എന്താണെന്ന് സോഫിക്കറിയാമോ?
സോഫി:ങുങ്ങും..
സോളമൻ:ഊം.. അല്ലേൽ വേണ്ട.
സോഫി:പറയൂ..
സോളമൻ:പോയി ബൈബിൾ എടുത്തു നോക്ക്..
(സോഫി മുറിയിൽ ചെന്നു ബൈബിൾ എടുത്തു നോക്കുന്നു)
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.അതികാലത്ത് എഴുന്നേറ്റു മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം.അവിടെവച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും!
ബൈബിളിലെ ‘ഉത്തമഗീതത്തെ’ ആസ്പദമാക്കി പ്രശസ്ത നോവലിസ്റ്റായ കെ.കെ.സുധാകരൻ രചിച്ച നോവലായിരുന്നു-നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം.ഇതിന് സംവിധായകനായിരുന്ന പത്മരാജൻ നൽകിയ ചലചിത്രാവിഷ്കാരമാണ് ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’-എന്ന സിനിമ.
ഇപ്പോൾ ഇതേ കാഴ്ചയാണ് കുമളിയിൽ നിന്നും ചുരമിറങ്ങി തേനിയിലേക്കുള്ള യാത്രയിൽ കാണാൻ കഴിയുന്നതും.
തേനിയിലെയും പരിസരപ്രദേശങ്ങളിലെയും പാടങ്ങളിൽ മുന്തിരിക്കുലകൾ പഴുത്തു പാകമായതോടെ നിരവധി സഞ്ചാരികളാണ് കേരളത്തിൽ നിന്നും ചുരമിറങ്ങി കമ്പം തേനി ഗ്രാമങ്ങളിലേക്ക് എത്തുന്നത്.തമിഴ്നാടിന് റെ അതിര്‍ത്തി പ്രദേശങ്ങളായ ചുരളിപ്പെട്ടി, ഗൂഡല്ലുര്‍, കെകെ പട്ടി, തേവര്പട്ടി, ആനമലയന്‍ പട്ടി, ഓടപെട്ടി എന്നിവടങ്ങളിലാണ് വ്യാപകമായി മുന്തിരിക്കൃഷിയുള്ളത്. പന്തല്‍ വിരിച്ചതുപോലെ പരന്നു കിടക്കുന്ന മുന്തിരിപ്പാടങ്ങളിൽ വിളഞ്ഞു നിൽക്കുന്ന മുന്തിരികൾ കാണുക മാത്രമല്ല വിലക്കുറവിൽ വാങ്ങുകയും ചെയ്യാം. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെ നിരവധി സഞ്ചാരികളാണ് കേരളത്തിൽ നിന്നും ഇവിടേക്ക് എത്തുന്നത്.
നവംബര്‍-ഡിസംബർ മാസമാണ് പ്രധാന സീസണ്. പതിനഞ്ചു മുതല്‍ ഇരുപത് വര്‍ഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. തോട്ടങ്ങളില്‍ സൗജന്യ സന്ദര്‍ശനമാണ് കര്‍ഷകര്‍ ഒരുക്കിയിരിക്കുന്നത്. തോട്ടങ്ങളില്‍ എത്തുന്നവര്‍ക്ക് മുന്തിരി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിട്ടുണ്ട്.വർഷത്തി ല്‍ മൂന്നു വിളവെടുപ്പുകാലമാണ് മുന്തിരിക്കുള്ളത്.കേരളത് തിൽ നിന്ന് വിവാഹ ആല്‍ബങ്ങളുടെ ചിത്രീകരണത്തിനായി എത്തുന്നവരുടെ എണ്ണവും കുറവല്ല.