കിഴക്കമ്പലം അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങി പൊലീസ്. കോവിഡിെൻറ തുടക്കത്തിൽ നടപ്പാക്കിയ തൊഴിൽ കാർഡ് പദ്ധതിയുടെ മാതൃകയിൽ ഇവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം.
നേരത്തെ തൊഴിൽ കാർഡ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കാലത്തോടെ ഭൂരിഭാഗം തൊഴിലാളികളും നാടുകളിലേക്ക് മടങ്ങിയതോടെ നിലയ്ക്കുകയായിരുന്നു. അന്ന് മൂവാറ്റുപുഴ നഗരത്തിൽ മാത്രം തൊഴിൽ കാർഡ് പദ്ധതി ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ 7668 പേർ രജിസ്റ്റർ ചെയ്തിരുന്നു. തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെ സമ്മതത്തോടെയാണ് തൊഴിൽ കാർഡ് നൽകിയത്.
ഇപ്പോൾ കോവിഡ് ലോക്ഡൗണിനു ശേഷം നിരവധി അന്തർസംസ്ഥാന തൊഴിലാളികളാണ് മൂവാറ്റുപുഴയിൽ എത്തുന്നത്. എന്നാൽ, പുതുതായി എത്തുന്നവരടക്കം എവിടെയൊക്കെയാണ് താമസിക്കുന്നതെന്നും എവിടെനിന്നാണ് വന്നതെന്നുമുള്ള വിവരങ്ങൾ നിലവിൽ പോലീസിന്റെ കൈവശമില്ല. ഈ സാഹചര്യത്തിലാണ് കാർഡ് സമ്പ്രദായം പുനരാരംഭിക്കുന്നത്.രാജ്യാതിർത് തി കടന്നെത്തിയ ബംഗ്ളാദേശി ക്രിമിനലുകളായ നുഴഞ്ഞു കയറ്റക്കാർ ഇക്കൂട്ടത്തിൽ ധാരാളം ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.