മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള വാട്ടർ ടാക്‌സി സർവീസിന് ജനുവരിയിൽ തുടക്കമാകും. യാത്രാ സമയം 75 ശതമാനം കുറയ്ക്കാനാകുന്ന ഈ പദ്ധതി ജനുവരി ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.രാവിലെ 8 മുതൽ രാത്രി 8 വരെയായിരിക്കും സർവീസ്.
നെരൂൾ ടെർമിനലിൽനിന്ന് മുംബൈയിലേക്ക് വാട്ടർടാക്സി സർവീസ് ആരംഭിക്കുന്നതോടെ മുംബൈ-നവിമുംബൈ യാത്രാസമയം ഗണ്യമായി കുറയുമെന്നും റോഡുകളിലെ വാഹനത്തിരക്കും ലോക്കൽ ട്രെയിനുകളിലെ തിരക്കും കുറയുമെന്നും സിഡ്‌കോ എം.ഡി. സഞ്ജയ് മുഖർജി പറഞ്ഞു. നെരൂൾ മാതൃകയിൽ മുംബൈയിലെ ബാഹുച്ച ധക്ക, അലിബാഗിലെ മാംണ്ട്‌വ എന്നിവിടങ്ങളിലും വാട്ടർ പാസഞ്ചർ ടെർമിനലുകൾ നിർമിച്ചുവരികയാണ്.കേന്ദ്ര-സംസ്