NEWS

മൾബറി പഴം കഴിക്കൂ, പൊണ്ണത്തടി കുറയ്ക്കാൻ ഇത്ര ഫലപ്രദമായ വഴി വേറേയില്ല

മൾബറി പഴം ശരീര ഭാരം കുറയ്ക്കാന്‍ ഉത്തമമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും. ട്യൂമർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയുന്നതിനും ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ മൾബറിയിൽ അടങ്ങിയിട്ടുണ്ട്

ൾബറി പഴങ്ങൾ ആർക്കാണ് ഇഷ്ടമില്ലാത്തത്…?
മുറ്റത്തും തൊടിയിലുമൊക്കെ വിളത്ത് പഴുത്ത് കിടക്കുന്ന മൾബറിപഴം
മലയാളിയുടെ ഗൃഹാതുരത്വമാണ്.
മൾബറി പഴങ്ങൾ കറുമുറെ കടിച്ചു തിന്നുന്നതല്ലാതെ എപ്പോഴെങ്കിലും ഈ പഴങ്ങളുടെ പ്രത്യേകതയെപ്പറ്റിയോ ഔഷധ ഗുണങ്ങളെക്കുറിച്ചോ പഠിച്ചിട്ടുണ്ടോ.
മൾബറിപഴം ശരീര ഭാരം കുറയ്ക്കാന്‍ ഉത്തമമാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇറ്റലിയിലെ എഫ്. ഡി റിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടും കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ടും നടത്തിയ ഗവേഷണത്തിലാണ് മൾബറി ശരീരഭാരം കുറയാന്‍ കാരണമാകുന്നു എന്ന കണ്ടെത്തൽ വന്നിരിക്കുന്നത്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല ഒട്ടനവധി ഗുണങ്ങളാണ് മൾബറി പഴങ്ങൾക്കുള്ളത്.
ഇവ ശരീരത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും.

Signature-ad

വെളുത്ത മൾബറികൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ സഹായിക്കുന്നു.
ട്യൂമർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയുന്നതിനും ക്യാൻസറിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളും ഫൈറ്റോ ന്യൂട്രിയന്‍റുകളായ ആന്തോസയാനിൻസ്, റെസ്വെറട്രോൾ എന്നിവയും മൾബറിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Back to top button
error: