KeralaNEWS

ആരോഗ്യവും ആദായവും ഒരുക്കാൻ നോനിപ്പഴം

ന്ത്യൻ മൾബറി എന്നറിയപ്പെടുന്ന നോനിപ്പഴം നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.രണ്ടാംലോകമഹായുദ്ധകാലത്ത് പോളിനേഷൻ ദ്വീപിൽ എത്തിയ സൈനികർക്ക് തദ്ദേശയീരാണ് ആരോഗ്യസംരക്ഷണതിന് ഈ പഴത്തെ പരിചയപ്പെടുത്തന്നത്.
ഏകദേശം 20 അടി പൊക്കത്തിൽ വളരുന്ന ഈ ചെടിയിൽ വർഷം മുഴുവനും പഴങ്ങൾ ഉണ്ടാകും എന്നതാണ് പ്രത്യേകത. ഒരു ഒരു പഴത്തിന് ഏകദേശം ഉരുളകിഴങ്ങിനേക്കാൾ വലിപ്പമുണ്ടാകും. കടച്ചക്കയോട് രൂപസാദൃശ്യമുള്ള പഴം കൂടിയാണ് ഇത്. ഇതിൻറെ പഴച്ചാറ് ശരീരത്തിന് ഏറ്റവും നല്ലതാണ്. അസ്വഭാവികമായി പ്രവർത്തിക്കുന്ന ശരീരകോശങ്ങളുടെ പ്രവർത്തനത്തിനെ സാധാരണഗതിയിൽ ആകുവാൻ സഹായിക്കുന്ന സീറോനിൻ നോനി പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു.ഇതുകൂടാതെ ആൻറി ഓക്സിഡന്റുകളും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.
 ഏറെ ഔഷധമൂല്യമുള്ള ഈ ഫലവർഗം കേരളത്തിൽ ഇന്ന് നിരവധി ഇടങ്ങളിൽ കൃഷി  ചെയ്യുന്നുണ്ട്.നോനി പഴത്തിന്റെ വാണിജ്യ സാധ്യതകൾ തിരിച്ചറിഞ്ഞ് കേരളത്തിൽ ആദ്യം കൃഷി ആരംഭിക്കാൻ തുടങ്ങിയത് കാസർഗോഡ് ജില്ലയിലാണ്. റൂബിയേസിയ സസ്യ കുടുംബത്തിലെ അംഗമാണ് നോനി. രക്തസമ്മർദ്ദം, വിഷാദ അവസ്ഥ തുടങ്ങിയ രോഗങ്ങൾക്ക് മരുന്നായി നോനി ഉപയോഗപ്പെടുത്തുന്നു.
 മാനസികാരോഗ്യം മെച്ചപ്പെടുത്തുവാനും, വിഷാദ രോഗം പൂർണമായും ഇല്ലാതാക്കുവാൻ നോനിയിൽ അടങ്ങിയിരിക്കുന്ന ഒളിഗോ സാക്കറൈഡുകൾക്ക് സാധിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു. നോനിപ്പഴത്തിലുള്ള സ്കോപോലെറ്റിൻ രക്തസമ്മർദ്ദം കുറയ്ക്കുവാൻ മികച്ചതാണ്.ആൻറി ആക്സിഡന്റുകൾ ധാരാളമുള്ള ഈ പഴം കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷിയും വർധിക്കുന്നു.
 കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യത്തിന് മികച്ചതാണ് നോനിപ്പഴം കൂടാതെ മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാൽ മാംസപേശികളുടെ ആരോഗ്യത്തിനും മികച്ചതാണ്.അതേപോലെ ബീറ്റ കരോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുക വഴി നേത്ര ആരോഗ്യവും സംരക്ഷിക്കപ്പെടുന്നു.
കിലോയ്ക്ക് 150 രൂപ മുകളിലാണ് കേരളത്തിൽ ഈ പഴത്തിന്റെ വില.വർഷം മുഴുവനും പഴങ്ങൾ ഉണ്ടാകുമെന്നതിനാൽ ആരോഗ്യ സംരക്ഷണത്തോടൊപ്പം അത്യാവശ്യം വരുമാനവും ഇതിൽ നിന്നും കിട്ടും.

Back to top button
error: