Lead NewsNEWSWorld

ഒമിക്രോണ്‍ ആശങ്ക; വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങി ലുഫ്താന്‍സ

ബര്‍ലിന്‍: ഒമിക്രോണ്‍ ആശങ്ക നിലനില്‍ക്കെ വിമാനസര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങി ജര്‍മ്മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ. ആകെയുള്ളതില്‍ 10 ശതമാനം സര്‍വീസുകളാണ് റദ്ദാക്കുക.

ജനുവരി മുതല്‍ ഫെബ്രുവരി വരെ ബുക്കിങ്ങില്‍ വന്‍തോതില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. പലരും ബുക്കിങ് റദ്ദാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍ 10 ശതമാനം ബുക്കിങ്ങുകള്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാന്നെ് കമ്പനി സി.ഇ.ഒ അറിയിച്ചു. 33,000 വിമാന സര്‍വീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ് ലുഫ്താന്‍സ കണക്കാക്കുന്നത്.

Signature-ad

ലുഫ്താന്‍സയുടെ പ്രധാന സര്‍വീസ് കേന്ദ്രങ്ങളായ ജര്‍മ്മനി, ആസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം ഉയരുന്നതാണ് ആശങ്കക്ക് കാരണം. കോവിഡിന് മുമ്പ് നടത്തിയിരുന്ന സര്‍വീസുകളുടെ 60 ശതമാനം മാത്രമാണ് ലുഫ്താന്‍സ നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്നത്.

Back to top button
error: