പത്തനംതിട്ട: രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന തങ്ക അങ്കി ഘോഷയാത്ര ചിറ്റൂർ മഹാദേവ ക്ഷേത്രം, അട്ടച്ചാക്കൽ, വെട്ടൂർ,മൈലാടുംപാറ, മലയാലപ്പുഴ, മണ്ണാരക്കുളഞ്ഞി, ഉതിമൂട് വഴി 3.30ന് റാന്നി രാമപുരം ക്ഷേത്രത്തിൽ എത്തും.ഭക്ഷണവും വിശ്രമത്തിനും ശേഷം ഇവിടെ നിന്ന് ഇടക്കുളം, വടശേരിക്കര ചെറുകാവ്, പ്രയാർ, മാടമൺ വഴി രാത്രി പെരുനാട് ശാസ്താ ക്ഷേത്രത്തിൽ എത്തി വിശ്രമിക്കും.25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെട്ട് ളാഹ സത്രം, പ്ലാപ്പള്ളി. ഇലവുങ്കൽ,സത്രം, പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ ക്ഷേത്രം, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തും.അവിടെ സ്വീകരിച്ച് ഗണപതികോവിലില്‍ എത്തിക്കും. തീർഥാടകർക്ക് അവിടെ 3 മണി വരെ ദർശനം നടത്താം. മൂന്നിന് ഘോഷയാത്രയായി പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയിൽ എത്തും.അവിടെനിന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തെത്തിക്കും.
ശബരിമലയിൽ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര
73 കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയാക്കിയാണ് ശനിയാഴ്ച വൈകിട്ട് സന്നിധാനെത്തെത്തുന്നത്.അന്ന് വൈകീട്ട് തങ്ക അങ്കി ചാർത്തിയാണ് ശബരിമലയിൽ ദീപാരാധന.
ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. കൊവിഡ് ഇളവുകൾ വന്നതോടെ സാധാരണ തീർത്ഥാടനകാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര. പതിവ് പോലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണമുണ്ടാവും. തങ്ക അങ്കിയെ അനുഗമനിക്കാനും ഭക്തർക്ക് അനുമതിയുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടയ്ക്കും. 30 ന് വൈകീട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.