അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ജിദ്ദയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുകയാണ് ബഷീര്‍. അവധി കഴിഞ്ഞ് മടങ്ങിപ്പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതാണ്. ഫ്ലൈറ്റില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസെടുത്തശേഷമാണ് ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചത്
മലപ്പുറം: അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം കൊളപ്പുറം ആസാദ്നഗര്‍ സ്വദേശി തൊട്ടിയില്‍ മുഹമ്മദ് ബഷീര്‍ (43) ആണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വെച്ചാണ് സംഭവം. വിമാനത്തില്‍ കയറുന്നതിനായി ബോര്‍ഡിങ് പാസെടുത്തശേഷമാണ് മുഹമ്മദ് ബഷീര്‍ കുഴഞ്ഞുവീണ് മരിച്ചത്.
സൗദി അറേബ്യയിലെ ജിദ്ദയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുകയാണ് ബഷീര്‍. ഇദ്ദേഹം ലീവിന് നാട്ടിലെത്തിയത് ആറു മാസം മുമ്പാണ്. ഭാര്യ: ഹസീന. മക്കള്‍: ഫാത്തിമ ബിന്‍സിയ, ആയിശത്തു നിസ്വ. പിതാവ്: പരേതനായ തൊട്ടിയില്‍ സൈതലവി. മാതാവ്: നഫീസ.