എന്താണ് സന്ധിവാതം? പലരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ് ഇത്. രക്തത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടി ഉണ്ടാകുന്നതാണ് സന്ധിവാതം.യൂറിക് ആസിഡ് ശരീരത്തിൽ സ്വാഭാവികമായി ഉണ്ടാക്കുന്നവയാണ്.സാധാരണ മനുഷ്യരുടെ കാര്യത്തിൽ മൂത്രം വഴി ഇത് പുറത്തു പോവുകയും ചെയ്യുന്നു. എന്നാൽ ചിലരിൽ ഇങ്ങനെ ഇത് പുറംതള്ളാനുള്ള കഴിവ് വളരെ കുറവായിരിക്കും.ഇത്തരത്തിൽ പുറന്തള്ളാൻ സാധിക്കാതെ രക്തത്തിൽ വർധിച്ച അളവിലുണ്ടാകുന്ന യൂറിക്ക് ആസിഡ് സന്ധികളിൽ ചെന്ന് അടിഞ്ഞാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ് ഉണ്ടാവുന്നത്.
യൂറിക് ആസിഡ് പരിധി കഴിയുന്നതോടെ സന്ധികളിൽ അത് പടർന്നു പിടിക്കുന്നു.പിന്നീട് അത് നീർ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നു.ചിലരിൽ ഇതു മുഴകൾ ആയും മറ്റു ചിലരിൽ ഇത് മൂത്രത്തിൽ കല്ല് ആയും പ്രത്യക്ഷപ്പെടുന്നു.
വളരെ പെട്ടെന്നായിരിക്കും സന്ധിവാതത്തിന് ലക്ഷണങ്ങൾ പ്രകടമാകുന്നത്.കാലിലെ പെരുവിരലിൽ അസഹ്യമായ വേദന അനുഭവപ്പെടുക ഇതാണ് വളരെ പ്രാഥമികമായ ലക്ഷണം.ഒറ്റ ദിവസം കൊണ്ടു തന്നെ വേദന അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നു. വേദനസംഹാരികൾ ഉപയോഗിക്കുന്നതുമൂലം വേദന ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കുമെങ്കിലും ചികിത്സ വേണ്ടരീതിയിൽ തേടിയില്ലെങ്കിൽ മാസങ്ങൾ കഴിയുംതോറും ഇത് കൂടി വരികയും മറ്റു സന്ധികളിലേക്ക് വ്യാപിക്കുകയും ചെയ്തേക്കാം. തെറ്റായ ജീവിതശൈലി, മദ്യപാനം അമിതമായ കൊഴുപ്പുള്ള ആഹാരങ്ങൾ ഇതൊക്കെയാണ് ഇതിന് കാരണമാകുന്നത്.
മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കിൽ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യർക്ക് ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം.ഹൈപ്പർയൂറിസെമിയ എന്നാണ് ഇതിന് പറയുന്നത്. പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഏകദേശം 70 ശതമാനം യൂറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കകൾ വഴിയാണ്. ബാക്കിയുള്ളവ കുടലുകളാൽ ഉന്മൂലനം ചെയ്യപ്പെടുന്നു.
സന്ധിവാതം- പ്രധാനമായും തിരിച്ചറിയുന്നത്: പെരുവിരലുകളിൽ വീക്കം, വേദന,മുട്ടുവേദന തുടങ്ങിയവയിലൂടെയാണ്.യൂറിക് ആസിഡ് പരലുകൾ നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലും കല്ലുകൾ ഉണ്ടാകുന്നു.
യൂറിക്ക് ആസിഡ് കൂടുതൽ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങളുടെ വർധിച്ച ഉപയോഗമാണ് ഇതിന് ഒരു കാരണം.ഈ ഭക്ഷണങ്ങളിൽ പ്രധാനമായും കരൾ, തലച്ചോറ്, കുടൽ എന്നിവയുൾപ്പെടെയുള്ള അവയവ മാംസം ഉൾപ്പെടുന്നു,അതിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതിൽ പെടും.കൂടാതെ, മദ്യപാനം, സോഡ ഉൽപന്നങ്ങൾ ഉപയോഗം എന്നിവ വഴി യൂറിക് ആസിഡ് കൂടാം.ബേക്കറി സാധനങ്ങളിൽ ഉപയോഗിക്കുന്ന റിഫൈൻഡ് ഷുഗർ ഒരു കാരണമാണ്.ഏതെങ്കിലും കാരണത്താൽ ഉണ്ടാകുന്ന നിർജ്ജലീകരണം ഹൈപ്പർയൂറിസെമിയയിലേക്ക് നയിക്കുന്നു.അതിനാൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഒഴിവാക്കാൻ, പ്രതിദിനം 3-4 ലിറ്റർ വെള്ളം കൃത്യമായി കഴിക്കുന്നത് ഉറപ്പാക്കണം.ഒപ്പം
- മദ്യപാനം നിർത്തുക.
- ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ ഉൾപ്പെടുത്തുക – വൈറ്റമിൻ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക.
- നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.ഒപ്പം
- പച്ചക്കറികൾ ധാരാളം കഴിക്കുക.