KeralaNEWS

വരുന്നു, അരൂര്‍-തുറവൂര്‍ 13 കിലോമീറ്റര്‍ ആകാശ പാത 

രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയ്ക്കായി കേരളം ഒരുങ്ങുന്നു.ദേശീയ പാതയില്‍ ആലപ്പുഴ അരൂര്‍ മുതല്‍ തുറവൂര്‍ വരെയാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്.2022 ല്‍ പണി ആരംഭിച്ച് മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന രീതിയിലാണ് ഇതിന്റെ തയാറെടുപ്പുകൾ നടത്തുന്നത്.
  നിലവിലുള്ള നാലുവരിപ്പാത നിലനിര്‍ത്തിക്കൊണ്ട് അതിന് മുകളിലൂടെ ആയിരിക്കും പുതിയ ആകാശ പാത വരുക. അതിനാല്‍ തന്നെ പുതിയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്ന് സ്ഥലം എംപി കൂടിയായ എഎം ആരീഫ്  പറയുന്നു.

Back to top button
error: