‘കാഴ്ച്ച 3’ൽ പങ്കാളിയാകാൻ മൊബൈൽ നമ്പരുകൾ പങ്ക് വച്ച് മമ്മൂട്ടിയുടെ ആഹ്വാനം
“മുതിർന്നവർക്കും സ്കൂൾ കുട്ടികൾക്കും വേണ്ടി ഒരുലക്ഷം സൗജന്യ നേത്രപരിശോധനകൾ, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, അമ്പതു നേത്രപടലം മാറ്റിവക്കൽ ശസ്ത്രക്രിയ, സൗജന്യമായി കണ്ണട ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലേക്ക് നേത്ര ചികിത്സാക്യാമ്പുകൾ വഴിയാണ് ഗുണഫോക്താക്കളെ കണ്ടെത്തുക. ക്യാമ്പുകൾ നടത്താൻ പ്രാപ്തിയുള്ള സംഘടനകളോ പ്രവർത്തകരോ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്…”
മമ്മൂട്ടി ഫെയ്സ് ബുക്കിലൂടെ അഭ്യർത്ഥിക്കുന്നു
കൊച്ചി : നേത്രരോഗങ്ങളും കാഴ്ചാ പ്രശ്നങ്ങളമായി വലയുന്ന ദരിദ്രരും പാവപ്പെട്ടവരുമായ ലക്ഷങ്ങൾക്ക് ആശ്വാസമായി മമ്മൂട്ടി വിഭാവന ചെയ്ത പദ്ധതിയാണ് ‘കാഴ്ച.’ രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതിയായ ‘കാഴ്ച്ച 3’ൽ പങ്കാളികളാകാൻ വേണ്ടിയുള്ള നമ്പറുകൾ മമ്മൂട്ടി ഷെയർ ചെയ്തിതിരിക്കുന്നു. സ്വന്തം ഫെയിസ്ബുക്കിലൂടെയാണ് മമ്മൂട്ടി നമ്പറുകൾ പങ്കു വച്ചിരിക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലും മമ്മൂട്ടിയുടെ ജീവകാരുണ്യ സംരംഭമായ ‘കെയർ ആൻഡ് ഷെയ’റും സംയുക്തമായാണ് ഈ പദ്ധത സംഘടിപ്പിച്ചിരിക്കുന്നത്. മുമ്പ് രണ്ട് വട്ടം നടത്തിയ ‘കാഴ്ച്ച’ പദ്ധതികളുടെ തുടർച്ചയായാണ് ഈ പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നത്.
“കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘കാഴ്ച്ച 3 2K21’എന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതി നിലവിൽ വന്നു. മുതിർന്നവർക്കായി അര ലക്ഷം സൗജന്യ നേത്ര പരിശോധനകൾ, അര ലക്ഷം സ്കൂൾ കുട്ടികൾക്കായി സൗജന്യ നേത്ര പരിശോധന, അയ്യായിരം സൗജന്യ തിമിര ശസ്ത്രക്രിയ, അമ്പതു നേത്രപടലം മാറ്റിവക്കൽ ശസ്ത്രക്രിയ, അർഹതപെട്ടവർക്ക് സൗജന്യമായി കണ്ണട ലഭ്യമാക്കൽ എന്നിവ ലക്ഷ്യമിടുന്ന ഈ പദ്ധതി നേത്ര ചികിത്സാക്യാമ്പുകൾ വഴിയാണ് ഗുണഫോക്താക്കളെ കണ്ടെത്തുന്നത്. ക്യാമ്പുകൾ നടത്താൻ പ്രാപ്തിയുള്ള സംഘടനകൾക്കോ പ്രവർത്തകർക്കോ മുന്നോട്ട് വരാം. താല്പര്യമുള്ളവർക്കു താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്…”
മമ്മൂട്ടി പറയുന്നു.
അനൂപ് : 9961900522
അരുൺ: 7034634369
ഷാനവാസ്: 9447991144
ഭാസ്കർ: 9846312728
എന്നീ നമ്പറുകൾ ആണ് മമ്മൂട്ടി പങ്ക് വച്ചിരിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം. മുമ്പ് രോഗനിർണ്ണയം നടത്തിയ അർഹതപെട്ടവർക്ക് ഈ നമ്പരുകളിലെ വാട്സ്ആപ്പിൽ സാമ്പത്തിക പിന്നോക്കാവസ്ത തെളിയിക്കുന്ന രേഖകൾ അയച്ചുകൊടുത്ത് യോഗ്യത തെളിയിച്ചാൽ ആശുപത്രിയിൽ നേരിട്ട് തന്നെ പ്രവേശനം ലഭിക്കുന്നതാണ്.