“പൊട്ടാസ്യം സയനൈഡ്,
ഇതിൻ്റെ രുചി ഞാൻ അറിഞ്ഞു.വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ
പുകച്ചിലാണ് ! നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പാണ്”
വെറുമൊരു കെട്ടുകഥയിലെ വരിയല്ല ഇത്. 15 വർഷം മുമ്പ് പാലക്കാട്ടെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത സ്വർണപ്പണിക്കാ രൻ എം.പി. പ്രസാദിൻ്റെതാണ് ഈ വാക്കുകൾ. കൊടും വിഷമായ പൊട്ടാസ്യം സയനൈഡിെൻറ ‘രുചി രഹസ്യം’ ജീവിതം മുറിഞ്ഞുപോകും മുമ്പ് 32കാരനായ പ്രസാദിൻ്റെ വരികളിൽ തെളിഞ്ഞു.
വർഷങ്ങൾക്കി പ്പുറം പ്രസാദിൻ്റെ ആത്മഹത്യക്കുറി പ്പ് ഒരു നോവലിലെ വരികളായി. ചിലിയൻ എഴുത്തുകാരൻ ബെന്ജമിന് ലെബറ്ററ്റിന്റെ( Benjamin Labatut) ‘വെന്‍ വീ സീസ് ടു അണ്ടർസ്റ്റാ ന്‍ഡ് ദ വേള്‍ഡ്'(When we cease to understand the world) എന്ന നോൺഫിക്ഷൻ നോവലിലെ ആദ്യ ഭാഗത്താണ് ആ “രഹസ്യവരികൾ”
ശാസ്ത്രലോകത്ത് അതുവരെ ചുരുളഴിയാതി രുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയ എറണാകുളത്തുകാരൻ. കേരളത്തിൽ നിന്ന് 9705 മൈൽ, അതായത് 15,618 കിലോമീറ്റർ ദൂരെ ചിലിയിൽ നിന്ന് ആ പേര് വീണ്ടും ശാസ്ത്രലോകത്ത് ചർച്ചയായി.
എറണാകുളം ജില്ലയിലെ കാക്കനാട് പഴന്തോട്ടം മണ്ണാശ്ശേരി പ്രഭാകരൻ -സരോജം ദമ്പതികളുടെ മൂത്ത മകനായിരുന്നു കണ്ണൻ എന്ന പ്രസാദ്.
തൃപ്പൂണിത്തുറയി ലെ ജോലി വിട്ട് 2005ലാണ് പ്രസാദ് പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ സ്വന്തമായി ജ്വല്ലറി ആരംഭിച്ചത്. കൈയിലുള്ളത് സ്വരുക്കൂട്ടിയും അച്ഛനുൾപ്പെടെ പലരോടും പണം വാങ്ങിയുമാണ് 25 ലക്ഷത്തോളം മുടക്കി ‘ഗോൾഡൻ ജ്വല്ലറി വർക്സ്’ എന്ന കട തുടങ്ങിയത്.
സിനിമ-കലാസംവിധായകനായ സാബു സിറിളിന്റെ സംഘത്തിലുള്ളവരായിരുന് നു അന്ന് പ്രസാദിന്റെ കടയുടെ ഡിസൈനർമാർ. ചുരുങ്ങിയ കാലംകൊണ്ട് പ്രസാദിന്റെ സൗഹൃദവലയം വ്യാപിച്ചു, മോശമല്ലാത്ത കച്ചവടവും. അതിനിടെയാണ് പ്രസാദിന്റെ ജീവിതം തകർത്ത സംഭവം സൗഹൃദത്തിന്റെ രൂപത്തിലെത്തിയ ത്. മാർബിൾ തൊഴിലാളികളാ ണെന്നു പരിചയപ്പെടു ത്തിയ രാജസ്ഥാനിലെ ബിക്കനിർ സ്വദേശികളായ രണ്ടു സുഹൃത്തുക്കൾ സ്വർണമെന്നു തെറ്റിദ്ധരിപ്പി ച്ച് പിത്തളയിൽപൊതി ഞ്ഞ മാല നൽകി വഞ്ചിച്ചു. നാലുലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. മാർച്ച് 28ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽവെച്ച് ആദ്യഘട്ട പണമായ രണ്ടുലക്ഷം നൽകി ഇടപാടും നടത്തി.
പിന്നാലെയാണ് താൻ ചതിക്കപ്പെട്ട വിവരം പ്രസാദ് അറിയുന്നത്. മാസങ്ങൾക്കുശേ ഷം പ്രതികളിൽപ്പെ ട്ട സംഘം സമാന തട്ടിപ്പ് നടത്തി പിടിയിലായ വാർത്ത പ്രസാദ് പത്രങ്ങളിലൂടെ അറിഞ്ഞു. ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു പരാതിയും നൽകി മടങ്ങി. സംഭവശേഷം മാനസികമായി തകർന്ന പ്രസാദിനെ ബന്ധു സഹായിച്ചെങ്കിലും കരകയറാനായി ല്ല.
2006 ജൂൺ 17 നായിരുന്നു പാലക്കാടുള്ള ഒരു ഹോട്ടലിൽ വച്ച് പ്രസാദ് ജീവനൊടുക്കിയത്.ആത്മഹത്യാ കുറിപ്പിൽ ഇങ്ങനെ പറയുന്നു:
എനിക്ക് പറ്റിയ അബദ്ധം, ഞാൻ സയനൈഡ് മദ്യത്തിൽ ഇട്ടുവെച്ച ശേഷം പേനകൊണ്ട് അതിനെ അലിയിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അത് അലിഞ്ഞില്ല. അതേ പേനകൊണ്ട് ഞാൻ എല്ലാ വിവരണങ്ങളും എഴുതി. എന്തോ ഓർക്കാൻ ശ്രമിച്ചു. പേന നാക്കിൽ മുട്ടിച്ചു, പിന്നെ ഭയങ്കര എരിച്ചിലായിരു ന്നു ഇത് എഴുതിത്തീരുന്ന തുവരെ…” ആ രഹരഹസ്യം അങ്ങനെ വെളിപ്പെടുകയായിരുന്നു.
“ഡോക്ടേഴ്സ്, പൊട്ടാസ്യം സയനൈഡ്(ഇത് ഇംഗ്ലീഷിലാണ് എഴുതിയത്)
ഇതിന്റെ രുചി ഞാൻ അറിഞ്ഞു. വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ പുകച്ചിലാണ്, നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പാണ്…”
കത്ത് പൂർത്തിയാക്കാൻ കഴിയില്ലെന്ന ചിന്തയോ, തനിക്ക് മാത്രം മനസ്സിലായ രുചിയുടെ പ്രാധാന്യമോ ഓർമവന്നതിലാക ണം ആ യുവാവ് നാലുവാക്കുനാലുവാക്കു കളിൽ ആ രഹസ്യം വെളിപ്പെടുത്തി യത്.
‘