KeralaNEWS

ഇനി ഇസ്‌ലാമിലേക്ക് ഇല്ല:എഴുത്തുകാരൻ കമൽ സി

ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങൾക്കും ഉള്ള വഴിയായി മാറ്റുന്നു
 
ഹിന്ദുമതം വിട്ട് ഇസ്ലാമായി മാറിയ എഴുത്തുകാരൻ കമൽ സി ഇസ്ളാം മതവും ഉപേക്ഷിച്ചു. ഇനി ഇസ്ളാമിന്റെ പരിസരത്തേക്ക് താനില്ലെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. ഇരവാദവും സ്വത്വവാദവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു, രണ്ടുവര്‍ഷം മുമ്പ് കമല്‍ സി ചവറ, കമല്‍ സി നജ്മല്‍ എന്ന് പേര് മാറ്റി ഇസ്ലാം ആയത്. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്‌സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവാണ് തന്നെ ഇസ്ലാമിലേക്ക് മതം മാറാന്‍ പ്രേരിച്ചതെന്നാണ് അന്ന് കമല്‍ സി ചവറ പറഞ്ഞത്.
എന്നാല്‍ തന്റെ നിലപാടുകള്‍ തെറ്റായിപ്പോയി എന്നും രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാന്‍ എന്നെ തന്നെ തിരുത്തുകയാണെന്നും ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടുകൊണ്ടാണ് കമല്‍ സി നജ്മല്‍ ഇസ്ലാം ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

Back to top button
error: