KeralaNEWS

വീട്ടമ്മയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് രണ്ടു മാസങ്ങൾക്കു ശേഷം അറസ്റ്റിൽ

തൃപ്രയാർ: വാടക വീട് ശരിയാക്കി തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കയ്പമംഗലം കൂരിക്കുഴി മുന്നാക്കപറമ്പിൽ നിസാമുദ്ദീനെ (27) യാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിലാണ് സംഭവം.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട് വാടകവീട് ശരിയാക്കിനൽകാമെന്നു പറഞ്ഞ് തൃപ്രയാർ ക്ഷേത്രം റോഡിലെ ലോഡ്ജിൽ കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Back to top button
error: