NEWS

ബെംഗളൂരു മയക്കുമരുന്ന് കേസിനു കേരളവുമായും ബന്ധം ,നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യും

ബെംഗളൂരു മയക്കുമരുന്നു കേസ് സിനിമാ താരങ്ങളിലേക്കും നീളുന്നു .കന്നഡ നടി രാഗിണി ദ്വിവേദിയും ഭർത്താവും ചോദ്യം ചെയ്യലിനായി ഇന്ന് കർണാടക സെൻട്രൽ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും .നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും നടിയെ ചോദ്യം ചെയ്യും .

കന്നഡ ചലച്ചിത്ര മേഖലയുമായി മയക്കുമരുന്ന് റാക്കറ്റിനു അടുത്ത ബന്ധം ഉണ്ടെന്നാണ് വിവരം .ഇന്ദ്രജിത്ത് ലങ്കേഷ് അടക്കമുള്ള സംവിധായകർ ക്രൈം ബ്രാഞ്ചിന് ചില വിവരങ്ങൾ കൈമാറിയിരുന്നു .

Signature-ad

രാജ്യവ്യാപകമായി എൻ സി ബി പരിശോധനകൾ നടത്തുന്നുണ്ട് .കേസിൽ പിടിയിലായ അനൂപ് മുഹമ്മദിന് ബിനീഷ് കോടിയേരി അടക്കമുള്ള പത്ത് പേർ സാമ്പത്തിക സഹായം നൽകിയത് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .അനൂപിന് ലഹരിക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം .

മയക്കുമരുന്ന് മാഫിയ രാഷ്ട്രീയത്തിലും ഇടപെട്ടിരുന്നു എന്നാണ് സൂചന .ജെ ഡി എസ് – കോൺഗ്രസ്സ് മന്ത്രിസഭയെ വലിച്ചു താഴെയിടാൻ മയക്കുമരുന്ന് മാഫിയ ഇടപെട്ടിരുന്നു എന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വെളിപ്പെടുത്തിയിരുന്നു .

Back to top button
error: