ബംഗളുരു കർണ്ണാടകയുടെ തലസ്ഥാനമാണെങ്കിലും കേരളം കഴിഞ്ഞാൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന ഒരു സ്ഥലമാണിത്.എവിടെ തിരിഞ്ഞാലും രണ്ടു മലയാളികളെയെങ്കിലും കാണാത്ത ഒരു ജംക്ഷനും ഇവിടെ ഇല്ല എന്നുതന്നെ പറയാം.മലയാളികൾക്കിവിടം ഒരു രണ്ടാം വീടു തന്നെയാണ്. ഇവിടുത്തെ എല്ലാ ഭാഗങ്ങളിലും മലയാളികളുണ്ടെങ്കിലും ചില ഇടങ്ങൾ മലയാളികളുടെ മാത്രം ഏരിയയാണ്. ബെംഗളുരുവിലെ പ്രധാനപ്പെട്ട ചില മലയാളി ഇടങ്ങൾ പരിചയപ്പെടാം.
ബെംഗളുരുവിലെ മലയാളികൾക്ക് ഏറ്റവും പരിചിതമായ ഇടങ്ങളിൽ ഒന്നാമത്തേതാണ് ബിടിഎം ലേഔട്ട്. മലയാളികൾക്ക് സ്വന്തം നാടിന്റെ ഫീൽ പകർന്നു തരുന്ന സ്ഥലം കൂടിയാണിത്.
കോറമംഗള, എച്ച്എസ്ആർ ലേ ഔട്ട്, ജെപി നദർ, ബന്നാർഗട്ട റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അകലക്കുറവ് ഇവിടം താമസത്തിനും മറ്റും കൂടുതൽ യോജിച്ചതാക്കുന്നു. ബെംഗളുരുവിലെ ഏറ്റവും പ്രശസ്തമായ റെസിഡൻഷ്യൻ ഏരിയയും കൊമേഷ്യൽ സ്പെയ്സും ഇതുതന്നെയാണ്.

ബിടിഎം എന്നാൽ യഥാർഥത്തിൽ ഒരു ചുരുക്ക പേരാണ്. ബൈരസാന്ദ്ര, തവരേക്കര, മഡിവാള എന്നീ സ്ഥങ്ങളുടെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ മറ്റൊരു സ്ഥലപ്പേര്. ബിടിഎമ്മിന്റെ യഥാർത്ഥ പേര് കുവംപുനഗര എന്നാണ്.
ബെംഗളുരു ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്നും 45 കിലോമീറ്ററും സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
ബെന്നാർഗട്ട ദേശീയോദ്യാനം, മഡിവാള ലേക്ക് തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന ഇടങ്ങൾ.

ബിടിഎം കഴിഞ്ഞാൽ കൂടുതൽ മലയാളികളെ കാണുവാൻ സാധിക്കുന്ന ഇടമാണ് മാറത്തഹള്ളി. ഇൻഫർമേഷൻ ടെക്നോളജിയുടെ വരവോടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നും ഒരു വലിയ നഗരം തന്നെയായി മാറിയ കഥയാണ് മാറത്തഹള്ളിയുടേത്.
എയർപോർട്ട്, വൈറ്റ് ഫീൽഡ്, സർജാപൂർ റോഡ്, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ്ങ് റോഡ് തുടങ്ങിയവയുടെ സാന്നിധ്യമാണ് ഇവിടേക്ക് കൂടുതൽ ആളുകളെ അടുപ്പിക്കുന്നത്.
എയർപോർട്ട്, വൈറ്റ് ഫീൽഡ്, സർജാപൂർ റോഡ്, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ്ങ് റോഡ് തുടങ്ങിയവയുടെ സാന്നിധ്യമാണ് ഇവിടേക്ക് കൂടുതൽ ആളുകളെ അടുപ്പിക്കുന്നത്.
ബെംഗളുരുവിലെ ഏറ്റവും പ്രസിദ്ധമായ താമസ ഇടങ്ങളിൽ ഒന്നാണ് ഇന്ദിരാ നഗർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെംഗളുരുവിൽ ജോലി ചെയ്യാനെത്തിയ ആളുകളാണ് ഈ സ്ഥലത്തെ ഇത്രയും പ്രശസ്തമാക്കിയത്. ബെംഗളുരുവിലെ ഏറ്റവും ചിലവേറിയ ഇടവും ഇതുതന്നെയാണ്. ബെംഗളുരുവിന്റെ സെൻട്രൻ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഇവിടെ രാത്രി പോലും പകലാക്കുന്ന ഇടമാണ്. ക്ലബുകളും പബ്ബുകളും ഒക്കെയായി തിരക്കേറിയ ഇവിടെ മികച്ചതും വ്യത്യസ്തവുമായ ഭക്ഷണം ലഭിക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട്.
ബെംഗളുരു നഗരത്തിന്റെ അഭിമാന ഇടങ്ങളിലൊന്നാണ് മല്ലേശ്വരം. 1898 ൽ ബെംഗളുരുവിനെ ഗുരുതരമായി ബാധിച്ച പ്ലേഗിനു ശേഷം ആസൂത്രിതമായി നിർമ്മിക്കപ്പെട്ട ഇടമാണ് മല്ലേശ്വരം. ബെംഗളുരുവിലെ പുരാതന സ്ഥലങ്ങളിലൊന്നായി കണക്കാക്കുന്ന ഇവിടം വളരെ ശാന്തമായ ഒരിടമാണ്. മരങ്ങൾ കൊണ്ടും മനോഹരങ്ങളായ കെട്ടിടങ്ങൾ കൊണ്ടും പുരാതന ക്ഷേത്രങ്ങൾ കൊണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുമൊക്കെ നിറഞ്ഞിരിക്കുന്ന ഈ പ്രദേശം
ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്ന ഇടം എന്ന നലിയിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും കേന്ദ്രം കൂടിയാണിത്.
ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്ന ഇടം എന്ന നലിയിൽ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും കേന്ദ്രം കൂടിയാണിത്.
മല്ലേശ്വരം പോലെ തന്നെ ബെംഗളുരു നിവാസികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് കോറമംഗള. ബെംഗളുരുവിനും ഇലക്ട്രോണിക് സിറ്റിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം ഐടിയുടെ വരവോടു കൂടിയാണ് ഇത്രയധികം പ്രശസ്തമാകുന്നത്. എട്ടു ബ്ലോക്കുകളിലായുള്ള 1800 ഏക്കർ സ്ഥലമാണ് കോറമംഗള എന്നറിയപ്പെടുന്നത്.
ബാനസവാഡി,കമ്മനഹല്ലി, ലിംഗരാജപുരം,സേവാനഗർ,ശിവാജി നഗർ,കൃഷ്ണരാജപുരം,ഡംപ്ലൂർ.. നഗരത്തിലെ മലയാള കോളനികളുടെ എണ്ണം ഇവിടെ തീരുന്നില്ല..സുന്ദരമായ കാലവസ്ഥയും ആഘോഷങ്ങളും സാംസ്കാരിക തനിമയും വിവിധ നാടുകളിലെ രുചികരമായ ഭക്ഷണങ്ങളുമൊക്കെ ചേർന്ന് ബംഗളൂരു മലയാളികൾക്കെന്നല്ല എല്ലാം നാട്ടുകാർക്കും പ്രിയപ്പെട്ട ഇടമാണ്.
രാജ്യത്തിന്റെ പൂന്തോട്ട നഗരിയെന്നും സിലിക്കൺവാലി എന്നൊക്കെ അറിയപ്പെടുന്ന ബംഗളൂരു നഗരത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കാണ് ലാല്‍ ബാഗ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗ്ലാസ് ഹൗസാണ് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണം.ലണ്ടനിലെ ക്രിസ്റ്റല്‍ പാലസിന്റെ ശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.അൾസൂർ ലേക് ഉൾപ്പടെ ആകർഷകമായ പല സ്ഥലങ്ങളും ഇവിടെയുണ്ട്.