KeralaNEWS

ഇൻഡ്യൻ കോഫി ഹൗസ് സ്ഥാപക സെക്രട്ടറി എൻ എസ് പരമേശ്വരൻ പിള്ള ഓർമ്മയായിട്ട് ഇന്ന് 11 വർഷം 

ൻഡ്യൻ കോഫിഹൗസിൽ കയറി ഒരു മസാല ദോശയോ ഉഴുന്നു വടയോ കഴിക്കാത്തവരായി ആരുംതന്നെ ഉണ്ടാകുമെന്നു തോന്നുന്നില്ല.
ആ ഇൻഡ്യൻ കോഫി ഹൗസ് സ്ഥാപക സെക്രട്ടറി
എൻ എസ് പരമേശ്വരൻ പിള്ളയുടെ ഓർമ്മ ദിനമാണിന്ന്.
 അതെ,ഇന്ത്യൻ കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക സെക്രട്ടറി – നടയ്ക്കൽ പരമേശ്വരൻ പിള്ളയെന്ന
എൻ എസ് പരമേശ്വരൻ പിള്ള ഓർമ്മയായിട്ട് ഇന്ന് 11 വർഷം.
2010 ഡിസംബർ 17 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1931 മേയ് 25-ന് ആലപ്പുഴജില്ലയിലെ ചേർത്തലക്കടുത്ത് പള്ളിപ്പുറത്താണ് അദ്ദേഹത്തിന്റെ ജനനം.നാലാം ക്ലാസ് ജയിച്ചെങ്കിലും ദാരിദ്ര്യം കാരണം പഠിപ്പവസാനിപ്പിക്കേണ്ടി വന്നു.തുടർന്ന് ജോലി തേടി
പല സ്ഥലങ്ങളിൽ അലഞ്ഞു …
 കൂലിത്തൊഴിലാളി,  ഹോട്ടൽ ജീവനക്കാരൻ.. തുടങ്ങി വിവിധ ജോലികൾ ചെയ്തു.ശേഷം കോഫി ബോർഡിന്റെ എറണാകുളത്തുള്ള ഇന്ത്യാ കോഫി ഹൗസിൽ ജോലിക്കു ചേർന്നു.ആ സമയം കൊണ്ട്
ഇവിടുത്തെ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ പ്രവർത്തകനും നേതാവുമായി …
1957-ൽ  നഷ്ടത്തിലാണെന്ന കാരണത്താൽ കോഫി ഹൗസ് അടയ്ക്കാൻ തീരുമാനിച്ചു .കോഫീ ഹൗസ് നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി നിർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായുള്ള സമരത്തിന് അദ്ദേഹം നേതൃത്വം നൽകി.ഈ സമയം യൂണിയൻ്റെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു പരമേശ്വരൻ പിള്ള …
. ജീവനക്കാരുടെ നടത്തിപ്പിലുള്ള കോഫി ഹൗസുകൾ കേരളത്തിൽ സ്ഥാപിക്കാൻ യൂണിയൻ ഇദ്ദേഹത്തെ ചുമതലപ്പെടുത്തി.അങ്ങനെ 1958 മാർച്ച് 8-ന് മുൻ കോഫീ ഹൗസ് തൊ‍ഴിലാളികൾ ആരംഭിച്ച കേരളത്തിലെ ആദ്യ ഇന്ത്യൻ കോഫി ഹൗസ് എ.കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു.
പരമേശ്വരൻ പിള്ളയായിരുന്നു ഇതിന്റെ മാനേജറും കൗണ്ടർ ക്ലാർക്കും അക്കൗണ്ടൻറും.
ഈ കോഫീ ഹൗസിൽ നിന്നാണ് ഇന്ത്യൻ കോഫീ ഹൗസുകളുടെ ശൃംഖല കേരളത്തിൽ ആകമാനം പടർന്നു പന്തലിച്ചത്.ഇത്തരത്തിൽ
ഒന്നാമത്തെ കോഫീ ഹൗസ്  തൃശൂർ റൗണ്ട് സൗത്തിലേതും …
കോഫീ ഹൗസിന്റെ കഥ പരമേശ്വരൻ പിള്ളയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
കോഫി ഹൗസിന്റെ കഥ എന്ന പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെയെഴുതി:
“കച്ചവടം നടത്താൻ മുതലാളി വേണ്ട, യജമാനൻ വേണ്ട; തൊഴിലാളി മാത്രം മതി.കച്ചവടംകൊണ്ട് പണക്കാരനുണ്ടാകരുത്,
 മേലാളനുണ്ടാകരുത്;
കൂടുതൽ നന്നായി ജീവിക്കുന്ന തൊഴിലാളിമാത്രമേ ഉണ്ടാകാവൂ….”
നടയ്ക്കൽ പരമേശ്വരൻ പിള്ള എന്ന തൂലികാനാമത്തിലാണ്  – കോഫി ഹൗസിന്റെ കഥ” എന്ന പുസ്തകം ഇദ്ദേഹമെഴുതിയത് .ഈ പുസ്തകത്തിന് അവതാരികയെ‍ഴുതിയത് എം. ടി. വാസുദേവൻ നായരും.
 2007-ലെ നല്ല ആത്മകഥയ്ക്കുള്ള അബുദാബി ശക്തി അവാർഡ് ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.കൈരളി ടി.വി.യുടെ ന്യൂസ് ആൻഡ് കറണ്ട് അഫയേഴ്സ് ഡയറക്ടർ എൻ.പി.ചന്ദ്രശേഖരൻ മകനാണ്.

Back to top button
error: