KeralaNEWS

കോട്ടയത്ത് ലുലുമാൾ 2023 സെപ്തംബറിൽ പ്രവർത്തനം ആരംഭിക്കും

കോട്ടയത്ത് ലുലുമാൾ 2023 സെപ്തംബറിൽ പ്രവർത്തനം ആരംഭിക്കും.തിരുവനന്തപുരത്ത്  നടന്ന ലുലുമാൾ ഉദ്ഘാടന ചടങ്ങിലാണ് കോട്ടയത്ത് നിർമ്മിക്കാനിരിക്കുന്ന ലുലുമാളിന്റെ പ്രഖ്യാപനം ചെയർമാനും മാനേജിങ് ഡയറക്ടറുമായ  എംഎ യൂസഫലി നടത്തിയത്.പ്രോജക്ടിന്റെ രേഖാചിത്രവും പുറത്തിറക്കി.
എം.സി റോഡിൽ കോട്ടയം മണിപ്പഴയിൽ നിപ്പോൺ ടയോട്ടയുടെ എതിർവശത്തുള്ള സ്ഥലത്താണ്  മാൾ  നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

Back to top button
error: