KeralaNEWS

മലയാള സിനിമയിലെ ദാസനും വിജയനും പിരിയാനുള്ള കാരണം

രു കാലത്ത് മലയാള സിനിമാ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താര ജോടികളായിരുന്നു മോഹൻലാലും ശ്രീനിവാസനും.ദാസനും വിജയനും മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കോമഡി കൂട്ടുകെട്ടിൽ ഒന്നുമാണ്. പക്ഷെ ഇവരുടെ സൗഹൃദത്തിൽ പിന്നീട് എപ്പോഴോ വിള്ളൽ വീണു.അതിനു കാരണമായി സിനിമയിലുള്ള ചിലർ പറയുന്നത് ‘സരോജ്‌കുമാർ’ എന്ന ചിത്രം ശ്രീനിവാസൻ മനപ്പൂർവം മോഹൻലാലിനെ കളിയാക്കാൻ വേണ്ടി ചെയ്ത ചിത്രമാണെന്നാണ്.ഉദയനാണ് താരം എന്ന സിനിമയുടെ തുടർച്ചയായിരുന്നു ഇത്.

 

ഇതിനെ ചൊല്ലി ആൻ്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മിൽ ചില വാക്പോരുകളും ഉണ്ടായിട്ടുണ്ട്.ആ സംഭവം ആൻ്റണി പറയുന്നത് ഇങ്ങനെ: തന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണ്. മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസൻ എഴുതിയ ഉദനയാണ് താരത്തിൽ ലാൽസാർ അഭിനയിച്ചെന്നും അത് വിജയിച്ചപ്പോൾ മറ്റൊരു സിനിമയെടുത്ത് ചോദ്യം ചെയ്തെന്നും ആന്റണി പറയുന്നു. ഇതേപ്പറ്റി ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.
ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ ഒരു മടിയും കൂടാതെ അഭിനയിച്ചു. ഒരെതിർപ്പും പ്രകടിപ്പിച്ചില്ല.എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ അദ്ദേഹം  പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു.
ഇതിനെ തുടർന്ന് ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു, അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല എന്നും ആന്റണി പറയുന്നു.
അതേസമയം ശ്രീനിവാസന്‍ എന്നെ  അപമാനിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് ഞാൻ  വിശ്വസിക്കുന്നില്ല എന്നാണ് മോഹൻലാൽ പറയുന്നത്.തന്നെ കുറിച്ച്‌ ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Back to top button
error: