കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നൽകാൻ സര്‍ക്കാര്‍ തീരുമാനം.ഭാര്യ ശ്രീലക്ഷ്മിക്ക് ജോലിയും നല്‍കും. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ വേറെ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.മൊത്തം എട്ടുലക്ഷം രൂപയാണ് ഇങ്ങനെ പ്രദീപിന്റെ കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടര്‍ തകര്‍ന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അടക്കം 13 പേര്‍ അപകട ദിവസം തന്നെ മരിച്ചിരുന്നു.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ വ്യോമ സേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങ് ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.