പത്തനംതിട്ട: റാന്നി ഇടമുറിയിൽ ലോറി മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഹോളോ ബ്രിക്സ് കയറ്റി വന്ന ലോറി റോഡിൽ നിന്നും താഴെ കുഴിയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ ഉൾപ്പെടെ 3 പേർ ആയിരുന്നു ലോറിയിലുണ്ടായിരുന്നത്.ഇതിൽ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേർ ലോറിക്ക് അടിയിൽ പെടുകയായിരുന്നു.ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന അടുത്തയാളിനെ ഫയർഫോഴ്സ് യൂണിറ്റ് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.എങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാനായില്ല.രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.