മെക്സിക്കൻ സ്വദേശിയായ ഇലാമയിൽ പിങ്ക് ,പച്ച നിറങ്ങളിൽ പഴങ്ങൾ തരുന്ന രണ്ടിനങ്ങൾ ഉണ്ട് ,ചിലരാജ്യങ്ങളിൽ സൺകോയ എന്ന ഇതേവർഗ്ഗത്തിൽപെട്ട ഫലത്തെയും ഇലാമ എന്നുവിളിക്കും ഇടത്തരം മരമായി വളരുന്ന ഇലാമയിൽ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് വളരെ കുറച്ച് കായ്കളെ ഉണ്ടാകാറുള്ളൂ.കായകൾ മൂപ്പെത്തുമ്പോൾ പുറംതോട് വെടിച്ചുകീറുമെന്നതും മൂപ്പെത്താത്ത കായ്കൾ വിളവെടുത്താൽ പഴുക്കാറില്ല എന്നതും ഇലാമയുടെ പ്രത്യേകതയാണ്.
ഗുണങ്ങളില്‍ കേമനാണ് ഈ പഴങ്ങള്‍. മെക്സിക്കന്‍ നാട്ടുവൈദ്യ/പരമ്പരാഗത വൈദ്യമേഖലയില്‍ മുറിവ്, ചതവ് എന്ന് തുടങ്ങി ഉദര—മൂത്രാശയ സംബന്ധിയായ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമായാണ് ഇത് കണക്കാക്കുന്നത്.ധാരാളം ആന്റി ഓക്സിഡന്റുകളും നാരുകളും നിറഞ്ഞ ഈ പഴം, അമിതവണ്ണം കുറയ്ക്കാനും പ്രമേഹത്തിനെതിരെ പോരാടാനും അത്യത്തമമാണ്.കൂടാതെ ‘വിറ്റാമിന്‍ സി’ യുടെ കലവറയാണ് ഈ പഴങ്ങള്‍. ഇത് രക്തത്തില്‍ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കുറക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കാല്‍ഷ്യം ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യം പ്രോടീന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തു