തിരുവനന്തപുരം: സമരം നടത്തുന്ന പിജി ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നു ചര്‍ച്ച നടത്തും. കൂടുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമനം, സ്റ്റെപന്‍ഡ് വര്‍ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഡോക്ടര്‍മാര്‍ ഉന്നയിക്കും. നേരത്തെ ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 373 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി തുടങ്ങി. ഇത് അപര്യാപ്തമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഹൗസ് സര്‍ജന്‍മാരും കൂടി പണിമുടക്കിയതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. സൂചനാ സമരം അവസാനിപ്പിച്ച് ഹൗസ് സര്‍ജന്‍മാര്‍ രാവിലെ 8ന് ഡ്യൂട്ടിക്ക് കയറും. അത്യാഹിത വിഭാഗങ്ങള്‍ മുടക്കിയുള്ള ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തേക്കു കടന്നു.