NEWS

മത്തായിയുടെ മരണത്തില്‍ കേസേറ്റെടുത്ത് സിബിഐ; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തിരുവനന്തപുരം: വനംവകുപ്പ് കസ്റ്റഡിയില്‍ വെച്ച് ചിറ്റാറിലെ ഫാമുടമ പി.പി മത്തായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി.തുടര്‍ അന്വേഷണത്തിനായി മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാരിന് സിബിഐ കത്ത് നല്‍കി.

Signature-ad

ജൂലൈ 28നാണ് മണിയാര്‍ തേക്ക് പ്ലാന്റേഷനിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിബിഐ അന്വേഷണത്തിലൂടെ നീതി കിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

Back to top button
error: