KeralaNEWS

വേണ്ടാന്നു പറഞ്ഞു, പക്ഷെ ഭാഗ്യം അങ്ങനെ വിട്ടിട്ട് പോകാൻ തയ്യാറല്ലായിരുന്നു

വേണ്ടെന്ന് വെച്ച ഭാഗ്യം തൊട്ടുപിന്നാലെ തന്നെ വന്നുചേർന്നതിന്റെ സന്തോഷത്തിലാണ് നീലേശ്വരം സ്വദേശി പ്രമോദ് എന്ന യുവാവ്.വേണ്ടാന്നു പറഞ്ഞ ലോട്ടറി ടിക്കറ്റ് വഴി പ്രമോദിനെ തേടിയെത്തിയത്  80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം. വാർപ്പ് മേസ്തിരിയായ പൂവാലങ്കൈ സർക്കാർ ആശുപത്രിക്ക് സമീപത്തെ ടിവി പ്രമോദാണ് ഈ അപൂർവ്വ ഭാഗ്യവാൻ.

കഴിഞ്ഞ വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ പ്രമോദ് എടുത്ത ലോട്ടറിക്ക് ലഭിക്കുകയായിരുന്നു.നീലേശ്വരം കോൺവെന്റ് കവലയിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന പി നാരായണി പ്രമോദിനായി മാറ്റിവെച്ച പിബി 643922 എന്ന നമ്പർ ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം.

 

ദിവസവും നാരായണിയുടെ പക്കൽനിന്നാണ് പ്രമോദ് ടിക്കറ്റെടുക്കാറുള്ളത്.ബുധനാഴ്ച ടിക്കറ്റെടുക്കാതിരുന്നപ്പോൾ നാരായണി ഫോണിൽ വിളിക്കുകയായിരുന്നു.ആദ്യം ടിക്കറ്റ് വേണ്ടെന്ന് ആയിരുന്നു മറുപടി. ടിക്കറ്റ് കുറച്ച് ബാക്കിയാണെന്നറിയിച്ചപ്പോൾ മാറ്റിവെക്കാൻ പറഞ്ഞു. മാറ്റിവെച്ച ടിക്കറ്റിൽ ഭാഗ്യമെത്തിയ വിവരം ജോലിസ്ഥലത്തായിരുന്ന പ്രമോദിനെ നാരായണി തന്നെയാണ് വിളിച്ചറിയിച്ചതും.പിന്നീട് പ്രമോദ് എത്തി ടിക്കറ്റ് ഏറ്റുവാങ്ങിയശേഷം നീലേശ്വരം അർബൻ ബാങ്കിൽ ഏല്പിച്ചു.പ്രമോദിന്റെ ഭാഗ്യവും നാരായണിയുടെ സത്യസന്ധതയും ചേർന്ന ക്ലൈമാക്സ്!

Back to top button
error: